തൊടുപുഴ: പാരിസ്ത്ഥിതിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുമ്പോൾ അത് കർഷകനെ ദ്രോഹിച്ചു കൊണ്ടാവരുത് എന്നും കർഷകരെ കുത്തകകൾക്ക് അടിയറവയ് ക്കുന്ന നയത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിൻമാറണമെന്നും ഈ എം അഗസ്തി എക്‌സ് എം എൽ എ ആവശ്യപ്പെട്ടു കേരളാ കർഷക ഫെഡറേഷൻ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു നടന്ന 'കൃഷിയും, പാരിസ്ഥിതീകരണ പ്രശനങ്ങളും 'സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫെഡറേഷൻ ചെയർമാൻ കെ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.അഡ്വ: അലക്‌സ് കോഴിമല ,എം ജെ ജേക്കബ് ,മാത്യു വർഗ്ഗീസ് ആന്റണി കണ്ടിരിക്കൽ, എൻ.യു.ജോൺ, റ്റി.ജി.ബിജു, ലിസി ജോർജ്ജ എന്നിവർ സംസാരിച്ചു