തൊടുപുഴ : കേരളാ ടെക്സ്റ്റയിൽസ് ആന്റ് ഗാർമെന്റ്‌സ് ഡീലേഴ്‌സ് വെൽഫെയർ അസോസിയേഷൻ മേഖലാ സമ്മേളനവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും കെ.റ്റി.ജി.ഡി.ഡബ്‌ളൃു.എ ജില്ലാ പ്രസിഡന്റ് സജീവ് ഗായത്രിയുടെ അദ്ധ്യക്ഷതയിൽ നടന്നു. തൊടുപുഴ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ്രാജു തരണിയിൽ യോഗം ഉദ്ഘാടനം ചെയ്തു. കൊവിഡ് തകർച്ചയിലായ വസ്ത്രവ്യാപാര മേഘലയെ കരകയറ്റുന്നതിന് ആവശ്യമായ മാർഗ്ഗങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയോഗിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം സർക്കാരിനോട്ആവശ്യപ്പെട്ടു. കെ.റ്റി.ജി.ഡി.ഡബ്‌ളൃു.എ സംസ്ഥാന കോർഡിനേറ്റർ യഹയാഖാൻ, ജില്ലാ ജനറൽ സെക്രട്ടറി .ഷെമീർ സീമാസ്, മർച്ചന്റ് അസോസിയേഷൻ ജനറൽസെക്രട്ടറിനാസർസൈര, അനസ് അസീസ് എന്നിവർ സംസാരിച്ചു. . താജു എം.ബി യോഗത്തിന് നന്ദി അറിയിച്ചു. ഔസേപ്പ് ജോൺ പുളിമൂട്ടിൽ രക്ഷാധികാരിയായും . സി.കെ അബ്ദുൾ ഷെറീഫ് പ്രസിഡന്റായും . ജോമി ചാമക്കാല, സുനിൽ തെരേസാ എന്നിവരെ വൈസ് പ്രസിഡന്റായും .റെന്നി ജനറൽ സെക്രട്ടറിയായും, കബീർ , ഫ്രാൻസീസ്എന്നിവരെ ജോയിൻ സെക്രട്ടറിയായും,. സജീറത്ത് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു.