തൊടുപുഴ : ഇന്ന് നടക്കുന്ന വാഹന പണിമുടക്കിൽ വ്യാപാര വ്യവസായ വാണിജ്യ സ്ഥാപനങ്ങൾക്ക് മുടക്കമില്ലെന്നും സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര പറഞ്ഞു. പണിമുടക്കിനോട് യോജിപ്പാണെന്നും വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കേണ്ടതില്ല എന്നതാണ് സംഘടനാ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.