തൊടുപുഴ: 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുള്ള കൊവിഡ് വാക്‌സിനേഷൻ ആരംഭിച്ചതോടെ ജില്ലയിൽ ആദ്യ ദിനം കുത്തിവയ്പ്പെടുത്തത് 38 പേർ. വിവിധ സർക്കാർ ആശുപത്രികളിൽ നിന്ന് വാക്സിൻ സ്വീകരിച്ചവരുടെ കണക്കാണിത്. 45നും 59നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കുള്ള പ്രതിരോധ കുത്തിവെയ്പും തുടങ്ങിയിട്ടുണ്ട്.