
മറയൂർ:മറയൂർ സ്വദേശിയായ വിദ്യാർത്ഥി ഗോവ ബീച്ചിൽ മുങ്ങി മരിച്ചു. ആനക്കാൽപ്പെട്ടി കോഴിമല വീട്ടിൽ അശ്വിൻ രാജേന്ദ്രൻ (21) ആണ് സുഹൃത്തുക്കൾക്കൊപ്പം ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. ഇന്നലെ ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ചെന്നൈ എസ് ആർ എം ഇൻസ്റ്റ്യൂട്ട് സയൻസ് ആന്റ് ടെക്‌നോളനിയിലെ ഹോട്ടൽ മാനേജ് മെന്റ് വിദ്യാർത്ഥിയായിരുന്നു . സുഹൃത്തുക്കൾ ഉൾപ്പെടെ ഒൻപത് പേരാണ് ഗോവയിൽ എത്തിയത്. മൃതദേഹം മഫ്ത സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് : രാജേന്ദ്രൻ, മാതാവ് : ജിനി, സഹോദരൻ :അനന്ദു