
ലൂസിഫർ സിനിമയിൽ പ്രിയദർശിനി രാംദാസ് സ്റ്റീഫൻ നെടുമ്പള്ളിയെ തേടിയെത്തിയത് ഈ പള്ളിമുറ്റത്തായിരുന്നു. നിർണായകമായ ആ കൂടിക്കാഴ്ചയ്ക്ക് വേദിയായത് ഉപ്പുതറ പഞ്ചായത്ത് ലോൺട്രി രണ്ടാം ഡിവിഷനിലെ ഡ്രാക്കുള പള്ളി എന്നറിയപ്പെടുന്ന സെന്റ് ആൻഡ്രൂസ് സി.എസ്.ഐ ദേവാലയമാണ്. മലയാളത്തിലെ ഏറ്റവും വലിയ പണംവാരി ചിത്രമായി ലൂസിഫർ മാറിയതോടെ ഡ്രാക്കുള പള്ളിയുടെ തലവരയും മാറി.
വീഡിയോ:ബാബു സൂര്യ