കുഞ്ചിത്തണ്ണി . ശ്രീ നാരായണോദയം ശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സത്തിന് ഇന്ന് കൊടിയേറും. പുലർച്ചെ 6നു് ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കം. 10ന് കലശപൂജ കലശാഭിഷേകം, വൈകുന്നേരം 6.45 നും 7.15 നും മദ്ധ്യേ ക്ഷേത്രം തന്ത്രി കോണ്ടൂർ ബാബു നാരായണന്റെ മുഖ്യ കാർമികത്വത്തിൽ കൊടിയേറ്റ് . 4 ന് പുലർച്ചെ 6ന് ഗണപതി ഹോമം, 7ന് മുളപൂജ, 8 ന് ശ്രീബലി, 10 ന് കലാശാഭിഷേകം, 11 ന് ഉച്ച പൂജ, വൈകുന്നേരം 6.30 ന് ദീപാരാധന. 5 മുതൽ 8 വരെ തിയതികളിൽ ക്ഷേത്രചടങ്ങുകൾ ചടങ്ങുകൾ . 9 ന് ഏഴാം ഉത്സവം പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 8 ന് ഹിഡുംബൻ പൂജ, 10ന് പള്ളിവേട്ട മഹോത്സവം വൈകുന്നേരം 6 ന് കാഴ്ച ശ്രീബലി, രാത്രി 12 ന് പള്ളിവേട്ട, തിരിച്ചെഴുന്നള്ളിപ്പ്. 11 ന് ശിവരാത്രി മഹോത്സവം പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ രാത്രി 9.30 ന് താലം അഭിഷേകം, കാവടി അഭിഷേകം, 10.30 ന് ആറാട്ട്, 12ന് വെളുപ്പിന് 6 മുതൽ ബലിതർപ്പണം