ഇടുക്കി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ നിയോജകമണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് ചട്ടം ഉറപ്പു വരുത്തുന്നതിന് ആന്റ് ഡിഫേസ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചു. ഡെപ്യൂട്ടി തഹസീൽദാറുടെ നേതൃത്വത്തിൽ ക്ലാർക്ക്, ഒ.എ, സിവിൽ പൊലീസ് ഓഫീസർ, വീഡിയോ ഗ്രാഫർ എന്നിവർ സ്‌ക്വാഡിൽ ഉണ്ടാകും. ദിവസവും എം.സി.സി നോഡൽ ഓഫീസർ എഡിഎമ്മിന് സ്‌ക്വാഡ് റിപ്പോർട്ട് നൽകണം.സർക്കാർ ഭൂമിയിലോ കെട്ടിടങ്ങളിലോ പരിസരങ്ങളിലോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമരെഴുത്ത്, പോസ്റ്റർ, കട്ട്ഔട്ട്, ബോർഡ്, പോസ്റ്റർ, ബാനർ, കൊടി തോരണങ്ങൾ എന്നിവ പാടില്ല. പൊതുസ്ഥലങ്ങളോ കെട്ടിടങ്ങളോ നിയമം കർശനമായി പാലിച്ചു വേണം സംഘടനകൾക്ക് പ്രചാരണത്തിന് നൽകാൻ. എല്ലാ സംഘടനകൾക്ക് ഒരു പോലെ അവസരം ലഭിക്കുന്ന വിധത്തിലായിരിക്കണം അനുമതി നൽകേണ്ടത്. ഉടമസ്ഥരുടെ അനുമതിയോടെ മാത്രമേ സ്വകാര്യ സ്ഥലങ്ങളിൽ പ്രചാരണ സാമഗ്രികൾ സ്ഥാപിക്കുവാൻ പാടുള്ളൂ. റെയിൽവേസ്റ്റേഷൻ, ബസ് സ്റ്റാന്റ്, വിമാനത്താവളം, റെയിൽവേ പാലങ്ങൾ, റോഡിന് സമീപം എന്നിങ്ങനെയുളള രാഷ്ട്രീയ കക്ഷികളുടെ അനധികൃത പരസ്യങ്ങളും ഉടൻ നീക്കം ചെയ്യണം. അനുമതിയില്ലാതെ സ്വകാര്യ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിട്ടുളള രാഷ്ട്രീയ പരസ്യങ്ങളും ഉടൻ നീക്കം ചെയ്യണമെന്ന് കലക്ടർ എച്ച്. ദിനേശൻ ആവശ്യപ്പെട്ടു.. ചട്ടവിരുദ്ധ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്‌ക്വാഡിനെ അറിയിക്കണം.

(ഫോൺ: ദേവികുളം മണ്ഡലം 9496595621, ഉടുമ്പൻച്ചോല 6238862782, തൊടുപുഴ 9447066739, ഇടുക്കി 9526853682, പീരുമേട് 9447845263 )


നോഡൽ ഓഫീസർമാരെ

നിയോഗിച്ചു

തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിന് നോഡൽ ഓഫീസർമാരെ നിയമിച്ചു. ഷംനാദ്, ഡിപിഎം ഐ.റ്റി.മിഷൻ, സെബാസ്റ്റ്യൻ കെ.എൽ ടെക്‌നിക്കൽ ഡയറക്ടർ ആന്റ് ഡിസിട്രിക്ട് ഇൻഫർമാറ്റിക്‌സ് ഓഫീസർ, എൻ.ഐ.സി, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ നോഡൽ ഓഫീസറായി രഞ്ജിത്ത് റ്റി. വി ഡെപ്യൂട്ടി കലക്ടർ (എൽ.എ) മൂന്നാർ എന്നിവരെയും സിവിജിൽ ജില്ലാതല ടീം ലീഡറായി അനിൽ കെ ഐസക് ഹെഡ് ക്ലർക്ക്, കളക്‌ട്രേറ്റ് ഇടുക്കിയെയും നിയോഗിച്ചു.

മണ്ഡലം തലത്തിലുളള

ടീം അംഗങ്ങൾ

ദേവികുളം: സ്വപ്ന എൻ നായർ, ഡെപ്യൂട്ടി തഹസീൽദാർ, നിഖില ബി, ക്ലർക്ക്
ഉടുമ്പൻച്ചോല :സനിൽ കുമാർ എസ്, ഡെപ്യൂട്ടി തഹസിൽദാർ, നിഷമോൾ എം.പി, സീനിയർ ക്ലർക്ക്
തൊടുപുഴ: അജയഘോഷ്, ഡെപ്യൂട്ടി തഹസീൽദാർ, മാത്യു കെ.എ, സീനിയർ ക്ലർക്ക്
ഇടുക്കി :സരിത ചന്ദ്രൻ, ഡെപ്യൂട്ടി തഹസീൽദാർ, രാഹുൽ പ്രശാന്ത് ആർ, സീനിയർ ക്ലർക്ക്
പീരുമേട് :രാജേഷ് എൻ.ആർ, ഡെപ്യൂട്ടി തഹസീൽദാർ, ജയശ്രീ വി, ക്ലർക്ക്
എം.സി.സി ജില്ലാ ടീം: അനീഷ് കുമാർ എൻ, സീനിയർ ക്ലർക്ക് സച്ചിൻ പി. എസ്, സീനിയർ ക്ലർക്ക്, ബെർനാഡ് ജോസ്, സീനിയർ ക്ലർക്ക്, സൂസൻ സാമുവൽ, ഓഫീസ് അറ്റൻഡന്റ്.

പോസ്റ്റൽ ബാലറ്റ് ടീം :സുമിതാമോൾ സി.എസ്, സീനിയർ ക്ലർക്ക്, സോജോ എൻ.എസ്, സീനിയർ ക്ലർക്ക്, ഹരി റ്റി.എസ്, ക്ലർക്ക്, അനിത ഗോപാൽ, ഓഫീസ് അറ്റൻഡന്റ്.