ajeer

തൊടുപുഴ: വനാതിർത്തിയോട് ചേർന്ന ഭൂമിയിലെ വന്യമൃഗശല്യം കർഷകർക്ക് വലിയൊരു ഭീഷണിയാണെന്നും ഇത്തരം കൃഷി ഭൂമികൾ സർക്കാർ ഏറ്റെടുത്ത് പകരം ഭൂമിയും അർഹമായ നഷ്ടപരിഹാരവും നൽകണമെന്ന് കേരളാ കർഷക ഫെഡറേഷൻ ആവശ്യപ്പെട്ടു. ഡൽഹിയിൽ അതിജീവനത്തിനായി പൊരുതുന്ന കർഷക സമൂഹത്തിന് ഫെഡറേഷൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. രണ്ട് ദിവസങ്ങളായി തൊടുപുഴയിൽ നടന്നു വരുന്ന ഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം സി.എം.പി സംസ്ഥാന സെക്രട്ടറി സി.എ. അജീർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി കെ. സുരേഷ് ബാബു (ചെയർമാൻ) കരംകുളം മുരുകൻ (വൈസ് ചെയർമാൻ ) കെ.അരവിന്ദാക്ഷൻ പാലക്കാട് (ജനറൽ സെക്രട്ടറി) വി.എസ്. വത്സരാജ്, മാത്യു വീരപ്പിള്ളി, അഡ്വ. സാം സക്കറിയ, എ.പി.കെ രാഘവൻ, അമ്മിണികുട്ടൻ പിള്ള (സെക്രെട്ടറിമാർ )എന്നിവരടങ്ങുന്ന 38 അംഗ സംസ്ഥാന കമ്മറ്റിയെ തിരഞ്ഞെടുത്തു.