തൊടുപുഴ: ഡി.സി.സി നേതൃയോഗം നാളെ രാവിലെ 11ന് കട്ടപ്പന ടൗൺ ഹാളിൽ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറിന്റെ അദ്ധ്യക്ഷതയിൽ ചേരും. എ.ഐ.സി.സി ജനറൽ സെക്രട്ടറി താരീഖ് അൻവർ ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി സെക്രട്ടറി ഐവാൻ ഡിസൂസയും മറ്റു പ്രമുഖ നേതാക്കളും പങ്കെടുക്കും. കെ.പി.സി.സി അംഗങ്ങൾ, ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് പ്രസിഡന്റുമാർ, മുൻ ഡി.സി.സി ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ജില്ലാ പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന ഭാരവാഹികൾ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഡി.സി.സി മെമ്പർമാർ, ബ്ലോക്ക് ഭാരവാഹികൾ, പോഷക സംഘടനാ ബ്ലോക്ക് പ്രസിഡന്റുമാർ എന്നിവരുടെ സംയുക്ത യോഗം ചേരുക. ഉച്ചകഴിഞ്ഞ് 2.30ന് ഇടുക്കി നിയമസഭാ മണ്ഡലത്തിലെ ബൂത്ത് പ്രസിഡന്റുമാരുടെയും ചുമതലക്കാരുടെയും യോഗം ചേരും.