pj
തൊടുപുഴയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് വഴിത്തലയിൽ പ്രവർത്തകർ ചുവരെഴുതുന്നു

തൊടുപുഴ: കൊവിഡ് ബാധിതനായി ചികിത്സയിലാണെങ്കിലും തൊടുപുഴ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പി.ജെ. ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരള കോൺഗ്രസ് ജോസഫ് പുറപ്പുഴ മണ്ഡലം പ്രസിഡന്റ് അഡ്വ. റെനീഷ് മാത്യുവിന്റെ നേതൃതത്തിൽ വഴിത്തലയിൽ ചുമരുകൾ എഴുതിയാണ് പ്രചാരണത്തിന് തുടക്കംകുറിച്ചത്. നേതാക്കളായ ജോയ് ജോസഫ്, മാത്യു ആന്റണി, അഡ്വ. ജോൺസൻ ചിറയ്ക്കൽ, ഗോപിനാഥൻ നായർ, ക്ലമന്റ് ഇമ്മാനുവൽ, രാജു താന്നിക്കൽ, ഹരിശങ്കർ നടുപ്പറമ്പിൽ എന്നിവർ പങ്കെടുത്തു. 25ന് കൊവിഡ് ബാധിതനായ പി.ജെ. ജോസഫ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉടൻ തന്നെ രോഗം ഭേദമായി ജോസഫ് തിരഞ്ഞെടുപ്പ് രംഗത്ത് സജീവമാകുമെന്ന പ്രതീക്ഷയിലാണ് പ്രവർത്തകർ. 1970 മുതൽ ജോസഫ് തൊടുപുഴയിൽ മത്സരിക്കുന്നു. മൽസരിക്കാതിരുന്ന 1991ലും എതിർസ്ഥാനാർത്ഥിയായ പി.ടി. തോമസ് വിജയിച്ച 2001 ലുമൊഴികെ എല്ലാത്തവണയും പി.ജെ. തന്നെയായിരുന്നു തൊടുപുഴയുടെ എം.എൽ.എ.

കഴിഞ്ഞ തവണ സംസ്ഥാനത്തെ തന്നെ രണ്ടാമത്തെ വലിയ ഭൂരിപക്ഷം നേടി ആധികാരികമായിട്ടായിരുന്നു ജോസഫിന്റെ വിജയം.