marayur

 തൊഴിലാളികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്

മറയൂർ: മറയൂരിലെ ശർക്കര നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. ശർക്കര നിർമ്മിച്ചു കൊണ്ടിരുന്ന ശിശുപാലൻ, രാജേന്ദ്രൻ, സെൽവം, ചിത്ര എന്നിവർ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് മുരുകന്റെ ശർക്കര നിർമ്മാണ ശാലയിൽ തീപടർന്നത്. കഴിഞ്ഞ ദിവസം മുതലാണ് കരിമ്പ് വെട്ടി ശർക്കര നിർമ്മിക്കാൻ ആരംഭിച്ചത്. ഇന്നലെ ശർക്കര നിർമ്മിക്കാൻ തീ കൂട്ടി കരിമ്പുനീർ തിളപ്പിക്കുന്നതിനിടെ ആഞ്ഞടിച്ച കാറ്റിൽ തീ പടർന്നുപിടിക്കുകയായിരുന്നു. ഒരേക്കറോളം കരിമ്പ് തോട്ടവും കത്തിനശിച്ചു. തൊഴിലുറപ്പ് തൊഴിലാളികളും സമീപവാസികളും എത്തിയാണ് തീയണച്ചത്. നാലു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.