തൊടുപുഴ: മുപ്പത്തിമൂന്ന് വർഷം മുമ്പ് മാണി സാർ എന്നെ അടുത്തു വിളിച്ചു പറഞ്ഞു നീ ഉടുമ്പൻ ചോലയിലേക്ക് പോകണം. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കണം. ജയിക്കുമെന്ന് കരുതി പോകരുത്. തോൽക്കുമെന്ന് സുചനയും നൽകി. ഇതൊരു അവസരമാണ്. മാണി സാർ പറഞ്ഞു. ഞാൻ അന്ന് കേരള യുത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റായിരുന്നു.ആലപ്പുഴ ജില്ലയോളം വലുപ്പമുളള ഉടുമ്പൻ ചോലയിലേക്ക് ആദ്യ മത്സരത്തിന് വണ്ടികയറി ചിന്നക്കനാൽ പഞ്ചായത്തിലെ സുര്യനെല്ലിയിൽ നിന്നുമാണ് തിരഞ്ഞടുപ്പു പ്രചാരം തുടങ്ങിയത് രണ്ടിലയാണ് ചിഹ്നം. എതിരാളി സി.പി.എം ലെ എം.ജിനദേവനാണ്. ഞങ്ങൾ രണ്ട് പേരും തൊടുപുഴയിൽ നിന്നുള്ള വരാണ്. വീണ്ടുമൊരു നിയമസഭ തിരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉണരുമ്പോൾ പഴയ കാല തിരഞ്ഞെടുപ്പ് ഓർമ്മകളിൽ മുഴുകുകയാണ് മുൻ എം.എൽ.എ മാത്യുസ്റ്റിഫൻ. സുര്യനെല്ലിയിലെ ആദിവാസി കുടികളിൽ നിന്നും ലഭിച്ച സ്നേഹമാണ് വിജയത്തിലെത്തിച്ചത്. ആരതി ഒഴിഞ്ഞും, ദീപങ്ങൾ തെളിച്ചും, തമ്പി ജയിച്ചു വരുമെന്ന് അവരുടെ നിഷ് കളങ്കമായ വാക്കുകൾ വലിയോരു അനുഭവമായിരുന്നു. പര്യടനങ്ങളിൽ വഴി യോരങ്ങളിൽ ചെറുപ്പക്കാരും, യുവതികളും പൂക്കളുമായി വരവേൽക്കാൻ കാത്തുനിന്നിരുന്നു. പ്രചരണ വാഹനം കടന്നു പോകുന്ന പ്രദേശങ്ങളിലെ വീടുകളിൽ നിന്നും സ്ത്രീകൾ കൈവീശി അനുഗ്രഹിച്ചതും മറക്കാൻ കഴിയില്ല. ഇത് ജീവിതത്തിൽ തന്നെ വലിയ സന്തോഷം നൽകുന്നതാണ്. പ്രചാരണത്തിൻെറ് സമാപനം കുറിച്ച് നെടുങ്കണ്ടത്ത് നടന്ന പൊതു യോഗം മനസിൽ ഇപ്പോഴുമുണ്ട്. അന്ന് തമിഴ് വേട്ടുകൾക്ക് വലിയ സ്വാധീന മുള്ള മണ്‌ഡലമായിരുന്നു ഉടുമ്പൻചോല. തോട്ടം തൊഴിലാളികളും വലിയശക്തിയാണ്. ഇവരുടെ മനസാണ് വിജയത്തിൻെറ് ഗ്രാഫ്. 1987ലെ ചുട്ടു പൊള്ളുന്ന വേനൽ. സമ്മേളന സ്ഥലത്ത് വലിയ ജനക്കൂട്ടം. തമിഴ് നാട് മുഖ്യമന്ത്രി എം.ജി. ആർ.യോഗം ഉദ്ഘാടനം ചെയ്യാൻ വേദിയിലേക്ക് കടന്നുവരുന്നു. ജനക്കൂട്ടം ഇളകിമറിഞ്ഞു. എൻെറ് കൈപിടിച്ച് എം.ജി.ആർ.പറഞ്ഞു. "ഇത് എൻ തമ്പിതാൻ .... വോട്ടുകൊടുങ്കോ...." എന്ന് പ്രസംഗിച്ചു. പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ മഴപെയ്തു. കടുത്ത വേനലിൽ മഴപെയ്തപ്പോൾ തമിഴ് മക്കൾക്ക് അത് വിജയത്തിന്റെ വിശ്വാസമായി. 6000 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു 1991-ൽ ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗത്തിലെ ജോണി പൂമറ്റവും തമ്മിലായിരുന്നു മത്സരം .3600 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു 1996-ൽ പിരുമേട്ടിലാണ് മത്സരിച്ചത് . കെ.എം.മാണി ഇടുക്കി സിറ്റ് തിരിച്ചെടു ക്കുകയും ഞാൻ കേരളകോ ൺഗ്രസ് (ജേക്കബ്ബ്) ഗ്രൂപ്പിൽ തുടർന്നു. അന്ന് സി.പി.ഐയിലെ സി.എ.കുര്യനോട് 800 വോട്ടി ന് തോറ്റു. 2001-ൽ കന്നി വിജയം നേടിയ ഉടുമ്പൻചോലയിലേക്ക് മടങ്ങി പോയെങ്കിലും എതിരാളിയായ സി.പി.എം.ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രനോട് 3400 വോട്ടിന് തോറ്റു. മുൻ .ഔഷധി ചെയർമാൻ, ഡി.ഐ.സി ജില്ലാ പ്രസിഡൻറ് എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള മാത്യുസ്റ്റിഫൻ ഇപ്പോൾ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് , കേരള കോൺഗ്രസ് (ജോസഫ് ) വിഭാഗം സംസ്ഥാന ഹൈ പവ്വർ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.