
തൊടുപുഴ : കേരളത്തിലെ ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്‌തൊഴിൽ നിയമങ്ങളെ നിർവീര്യമാക്കുന്ന നടപടികളെ ശക്തമായി നേരിടുമെന്ന് കെപിസിസി നിർവാഹകസമിതി അംഗം എ. പി. ഉസ്മാൻ വ്യക്തമാക്കി. മുഴുവൻ ചുമട്ടുതൊഴിലാളികളെയും ഇ. എസ്. ഐ. പദ്ധതിയിൽ ഉൾപ്പെടുത്തുക. പദ്ധതി മേഖലകളിലെ ഒഴിവുകൾ നികത്തുക. ആനുകൂല്യ വിതരണത്തിലെ തടസ്സങ്ങളും കാലതാമസവും ഒഴിവാക്കുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് ഹെഡ് ലോഡ് വർക്കേഴ്‌സ് ഫെഡറേഷൻ (ഐഎൻടിയുസി) സംസ്ഥാന വ്യാപകമായി നടത്തുന്ന കൂട്ടധർണ്ണയുടെ ഭാഗമായിട്ടുള്ള ജില്ലാതല ധർണ തൊടുപുഴയിൽ ജില്ലാ ക്ഷമനിധി ഓഫീസിന് മുന്നിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു ഉസ്മാൻ. ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി കെ പി റോയി അദ്ധ്യക്ഷത വഹിച്ചു.എൻ. ഐ. ബെന്നി. പി. എസ്. സിദ്ധാർത്ഥൻ. ഡി. കുമാർ ,മനോജ് കോക്കാട്ട്, വി .ഇ താജുദീൻ.രാജുബേബി എംകെ ഷാഹുൽഹമീദ്, ജോൺസൺ വെള്ളാ പ്പുഴ,കെകെ സുബിൻ. ജോമോൻ തെക്കുംഭാഗം, അഷ്രഫ് ഇടവെട്ടി, അസ്ലലം ഓലിക്കൽ, വക്കച്ചൻ തുരുത്തിയിൽ. പി. പി. ജോസ്,ടോമി പുളിമൂട്ടിൽ. തുടങ്ങിയവർ പ്രസംഗിച്ചു.