പാണ്ടിപ്പാറ: മാർ യൗസേപ്പ് പിതാവിന്റെ തീർത്ഥാടനദേവാലയത്തിൽ ആദ്യവെള്ളി ആചരണംനാളെനടക്കും. രാവിലെ 8 മുതൽ 4 വരെ ദിവ്യകാരുണ്യ ആരാധന, വൈകിട്ട് 4 ന് ജപമാല, 5 ന് ആഘോഷമായ വി.കുർബാന, നൊവേന, ഫാജേക്കബ്ബ് മങ്ങാടൻപള്ളി 6ന് വചന പ്രഘോഷണവും ആരാധനയും ഉണ്ണി മാവടി നേതൃത്വം നൽകുന്നു. തുടർന്ന് നേർച്ച ഭക്ഷണവിതരണം. അന്നേദിവസം കുമ്പസാരിക്കുന്നതിനും നേർച്ച കാഴ്ചകൾ അർപ്പിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുമെന്ന് വികാരി ഫാ. മാത്യൂ പുതുപ്പറമ്പിൽ അറിയിച്ചു.