ചെറുതോണി: ടാർ മിക്‌സിംഗ് പ്ലാന്റിനെതിരെ രണ്ട് മാസമായി സമരം നടക്കുകന്നതിനിടെ ജനകീയ സംരക്ഷണസമിതി നേതാക്കൾക്ക് മർദ്ദനമേറ്റു. ഇന്നലെ വൈകിട്ട് സമരത്തിന്റെ മൂന്നം ഘട്ടത്തിലെക്ക് കടക്കുന്നതിന്റെ ഭാഗമായി പന്തൽ നിർമ്മാണം ആരംഭിക്കുന്നതിനെത്തിയ സമിതി എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം നിഖിൽ പൈലി, മോഹൻ തോമസ് എന്നിവരെയാണ് ഒരു കൂട്ടം ആളുകൾ ആക്രമിച്ചത്. . ശാരീരിക അവശതയെ തുടർന്ന് നിഖിലിനെ ഇടുക്കി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് സംഭവം. സംഭവത്തിൽ പ്രതിക്ഷേധിച്ച് ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മണിയാറൻ കുടിയിൽ പ്രകടനം നടന്നു. ഇന്ന് വൈകിട്ട് പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് സമരസമിതി നേതാക്കൾ അറിയിച്ചു.