തൊടുപഴ: യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് മാത്രമായ തനിക്ക് നിയമസഭയിലേയ്ക്ക് മത്സരിക്കാൻ നറുക്ക് വീഴുമെന്ന് ഒട്ടും കരുതിയില്ല, പക്ഷെ കാലം കരുതിവച്ചത് ഒരു നേതാവിന്റെ ഉദിച്ചുയരലായിരുന്നു,അന്നത്തെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെക്കുറിച്ച് പറയുമ്പോൾ എ. കെ. മണി എന്ന നേതാവിന്റെ വാക്കുകളിൽ ഒരുപാട് വൈകാരിക മുഹൂർത്തങ്ങൾ കടന്ന് വരുകയാണ്. 1991 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ യു. ഡി. എഫ് സ്ഥാനാർത്ഥിയായി എ. കെ. മണി പോരാട്ടത്തിനിറങ്ങുമ്പോൾ പ്രായം മുപ്പത്തിമൂന്ന്. മൂന്ന് പതിറ്റാണ്ടിന് മുമ്പ് നടന്ന കാര്യങ്ങൾ ഇന്നും മണിയുടെ മനസിൽ മായാതെ കിടപ്പുണ്ട്. സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്ന സമയം, ഹൈറേഞ്ചിലെ കോൺഗ്രസിന്റെ നേതൃനിരയിലുള്ള മുത്തുസ്വാമി ഏതാനും സഹ പ്രവർത്തകരുമായി തിരുവനന്തപുരത്ത് ജീപ്പിൽ ലീഡർ കെ.കരുണകരനെ കാണാൻ പോകുന്നു. അവരിൽ ഒരാളായി താനുമുണ്ട്. കണ്ടപാടെ ലീഡർ ചോദിച്ചു, എന്താവന്നതെന്ന് മുത്തുസ്വാമിയോട് സ്നേഹത്തോടെ കരുണാകരൻ ചോദിച്ചു. ഇത് നമ്മുടെ പയ്യനാണ് എന്ന് തന്നെ ചൂണ്ടി പറഞ്ഞു. ഇവന് ഭാവിയുണ്ടെന്നും മുതിർന്ന വർക്കായി മാറി നിൽക്കാനും ജില്ലാ കൗൺസിൽ തിരഞ്ഞെടപ്പിൽ മത്സരിക്കാൻ സീറ്റിന്റെ കാര്യം പറഞ്ഞപ്പോൾ അന്ന് പറഞ്ഞ കാര്യം ഓർമ്മിപ്പിച്ചു. ഒരു നിമിഷം നിശബ്ദനായിട്ട് അന്നത്തെ . കെ.പി.സി.സി പ്രസിഡന്റ് ഏ.കെ.ആൻറണിയെ പോയി കാണാൻ ലീഡർ പറഞ്ഞു.ആന്റണിയെ കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ . ജയിപ്പിച്ച് കൊണ്ടുവരുമോ എന്നായി മുത്തുസ്വാമിയോട് ആന്റണി. . ജയിച്ചില്ലങ്കിൽ തങ്ങൾ നാടുവിട്ട് പൊകുമെമെന്നായി മുത്തുസ്വാമി. വീണ്ടും ചോദ്യം. എത്ര വോട്ടിന് ജയിപ്പിക്കും. അയ്യായിരം. ഇത് കേട്ടതോടെ പോയി ചുമരെഴുത്ത് തുടങ്ങിക്കൊള്ളാൻ ആൻറണി പറഞ്ഞു.അങ്ങനെ താനും സ്ഥാനാർത്ഥിയായി എ. കെ. മണി അന്നത്തെ ഓരോ രംഗങ്ങളും പറഞ്ഞ് തുടങ്ങി.

സൗത്ത് ഇൻഡ്യൻ പ്ലാൻേറ് ഷൻ വർക്കേഴ്സ് യുണിയന്റെ ഓഫീസിൽ ടൈപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു അന്ന് എ. കെ.മണി. ഇതിൽ നിന്നുള്ള ചെറിയോരു വരുമാനം മാത്രം. മത്സരിക്കാൻ പണമില്ല. യൂണിയൻ തൊഴിലാളികൾ ഒരു ദിവസത്തെ വേതനം തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകി. താനും കൂട്ടുകാരും രാത്രിയിൽ പെട്രാൾ മാസ്ക് വെളിച്ചത്തിൽ ചുമരെഴുതി. സ്ഥാനാർത്ഥിതന്നെ ചുമരേഴുതിയതും അന്ന് ചർച്ചയായി. തേയിലക്കാട്ടിൽ പോയി കൊളുന്ത് നുള്ളികൊണ്ട് തൊഴിലാളികളോടെ വോട്ട് ചോദിച്ചു. റണാകുളം ജില്ലയുടെ ഭാഗമായ കുട്ടമ്പുഴയും മണ്ഡലത്തിൻെറ് ഭാഗമായിരുന്നു ഇവിടെ എത്താൻ .റോഡും പാലവും ഇല്ലായിരുന്നു .ചെങ്ങാടത്തിലായിരുന്നു വോട്ട് ചോദിക്കാൻ പോയത്. ഇടമലക്കുടി പോലുള്ള ആദിവാസി കുടികളിലും എത്താൻ വലിയ പ്രയാസമായിരുന്നു. കാട്ടു പാതയിലൂടെ നടന്നാണ് കുടികളിലെത്തിയത്. സി.പി.എം ലെ എസ്.സുന്ദര മാണിക്യമായിരുന്നു എതിരാളി. . 6942 വോട്ടിന് വിജയിക്കാനായി. . പിന്നീട് ജൈത്ര യാത്രയായിരുന്നു.1996 ലും എസ്.സുന്ദരമാണിക്യമായിരുന്നു എതിരാളി. 3636 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 2001ൽ സി.പി.എം ലെ ബാലസുഹ്മണ്യവുമായി മത്സരം. 4566 വോട്ടിൻെറ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. തുടർന്ന് സി.പി.എം.ലെ എസ്.രാജേന്ദ്രനോട് മത്സരിച്ച് പരാജയപ്പെട്ടു. ഇപ്പോൾ കെ.പി.സി.സി എക്സിക്യൂട്ടിവ് മെമ്പർ, സൗത്ത് ഇൻഡ്യൻ പ്ലാ ൻേറ് ഷൻ വർക്കേഴ്സ് യുണിയൻ (ഐ.എൻ.ടി.യു.സി )പ്രസിഡൻറ് , ദേവികുളം താലൂക്ക് പ്ലാൻേഷൻ വർക്കേഴ്സ് ക്രൈഡിറ്റ് കോ,ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡൻ് എന്നി നിലകളിലും പ്രവർത്തിച്ചുവരുന്നു.