തൊടുപുഴ: ജില്ലാ ബോഡി ബിൽഡിംഗ് ചാമ്പ്യൻഷിപ്പ് നാളെ തോപ്രാംകുടിയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തോപ്രാംകുടി അർണോൾഡ് ക്ലാസിക് ഹെൽത്ത് ക്ലബിന്റെയും ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷന്റെയും നേതൃത്വത്തിൽ ഉച്ചയ്ക്ക് രണ്ട് മുതൽ തോപ്രാംകുടി കാഞ്ഞിരത്താംകുന്നേൽ ആഡിറ്റോറിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുക. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അനസ് ഇബ്രാഹിം അദ്ധ്യക്ഷനാവും. മുരിക്കാശേരി എസ്.ഐ അബ്രഹാം വർഗീസ് മുഖ്യപ്രഭാഷണം നടത്തും. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സജിമോൻ ഇലവുങ്കൽ, സെക്രട്ടറി മനോജ് ദേവസ്യ എന്നിവർ സംസാരിക്കും. സംസ്ഥാന സർക്കാരിന്റെയും കേരള സ്‌പോർട്‌സ് കൗൺസിലിന്റെയും മേൽനോട്ടത്തിൽ ജില്ലയിലെ വിവിധ ഹെൽത്ത് ക്ലബ്ബുകളിൽ നിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കും. സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽ നിന്ന് തിരഞ്ഞെടുക്കും. ജില്ലാ ബോഡി ബിൽഡിംഗ് അസോസിയേഷൻ പ്രസിഡന്റ് അനസ് ഇബ്രാഹിം, സെക്രട്ടറി സജിത്ത് റസാഖ്, വൈസ് പ്രസിഡന്റ് വിഷ്ണു കുഞ്ഞുമോൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.