
തൊടുപുഴ: മാർച്ച് 15, 16 തിയതികളിൽ പ്രഖ്യാപിച്ചിട്ടുള്ള അഖിലേന്ത്യാ ബാങ്ക് പണിമുടക്കിന് മുന്നോടിയായി ബാങ്ക് ജീവനക്കാർ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തൊടുപുഴ ടൗൺ ശാഖക്കു മുമ്പിൽ ധർണ്ണ നടത്തി.
ബാങ്കിംഗ് മേഖലയിലെ സംഘടനകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫൊറം ഓഫ് ബാങ്ക് യൂണിയൻസിന്റെ ആഭിമുഖ്യത്തിൽ സംഘടപ്പിച ധർണ്ണ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ കെ.സലിം കുമാർ (എ.ഐ.റ്റി.യു.സി.) കെ.എം. ബാബു (സി.ഐ.റ്റി.യു.) ടി.എം.ഹാജിറ (എൻ.ജി.ഒ.യൂണിയൻ) എന്നിവർ അഭിവാ്യം ചെയ്തു. .എ.കെ.ബി.ഇ.എഫ്. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി മാത്യു ജോർജ്ജ്, എൻ.സി.ബി.ഇ. ഡെപ്യൂട്ടി ജനറൽ സെക്രട്ടറി സുമേഷ്. ജി., ബെഫി സംസ്ഥാന സെക്രട്ടറി സനിൽ ബാബു എൻ., എ.ഐ.ബി.ഒ.സി. നേതാവ് കുര്യാച്ചൻ മനയാനി എന്നിവർ സംസാരിച്ചു. യു. എഫ്.ബി.യു. ജില്ലാ കൺവീനർ നഹാസ് പി. സലിം ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ അനിൽ എ.എസ്. സ്വാഗതവും എബിൻ ജോസ് നന്ദിയും പറഞ്ഞു.