കുഞ്ചിത്തണ്ണി . ശ്രീ നാരായണോദയം ശിവ ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. വെളുപ്പിന് 6നു് ഗണപതി ഹോമത്തോടെ ചടങ്ങുകൾക്ക് തുടക്കമായി. തുടർന്ന് പ്രസാദശുദ്ധി . കലശപൂജ, കലശാഭിഷേകം എന്നിവയും , വൈകുന്നേരം ദീപാരാധയ്ക്ക് ശേഷം ഉത്സവ കൊടിയേറ്റും നടന്നു. ക്ഷേത്രം തന്ത്രി കോണ്ടൂർ ബാബു നാരായണൻ , സുമേഷ് ശാന്തി എന്നിവർ നേതൃത്വം നല്കി.