തൊടുപുഴ: കർഷക ദ്രോഹ നയങ്ങൾക്കെതിരെയുള്ള സമരം കൂടുതൽ ശക്തമാക്കണമെന്ന് ഓൾ ഇന്ത്യ കിസാൻ ഖേത് മസ്ദൂർ സംഘടൻ ദേശീയ സമിതി അംഗം ജയ്‌സൺ ജോസഫ് പറഞ്ഞു. ദേശീയ കർഷക സമരം മൂന്നുമാസം പിന്നിട്ടിട്ടും സർക്കാർ പിടിവാശി തുടരുന്നത് കോർപ്പറേറ്റുകളുടെ താൽപ്പര്യം മുൻനിർത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. തൊടുപുഴ കർഷക സമര ഐക്യദാർഢ്യകേന്ദ്രത്തിലെ 84-ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടി.ജെ. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. സെബാസ്റ്റ്യൻ എബ്രാഹം, പി.ടി. വർഗ്ഗീസ്, സിബി സി. മാത്യു, മാത്യു പൊട്ടംപ്ലാക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.