തൊടുപുഴ : ചെറുകിട വ്യവസായി സഹകരണസംഘത്തിന്റെ നവീന സംരംഭമായി ജില്ലയിൽ സഹകരണ മേഖലയിൽ ആദ്യത്തെ നീതി സ്‌കാനിംഗ് സെന്ററിന്റെ ഉദ്ഘാടനം തൊടുപുഴയിലുള്ള സംഘം ഹെഡ് ആഫീസ് മന്ദിരത്തിൽ സംഘം പ്രസിഡന്റ് വർഗീസ് കുര്യൻ മാടപ്പറമ്പിൽ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ജോർജ്ജ് കൊച്ചുപറമ്പിൽ, സഹകരണ അസി. രജിസ്ട്രാർ (പ്ലാനിംഗ്) സി.സി. മോഹനൻ, ഡയറക്ടർമാരായ ബെന്നി ജേക്കബ്, അനൂപ് എം.എസ്., ഷൈൻ ജോസ്, കൃഷ്ണദാസ് കെ.എൻ., സെക്രട്ടറി സാജു വി. ചെമ്പരത്തി എന്നിവർ പങ്കെടുത്തു.
നീതി സ്‌കാനിംഗ് സെന്ററിൽ റേഡിയോളജിസ്റ്റായി ഡോ. ജെയ്മി അബ്രഹാം എംബിബിഎസ്, എംഡി (ആർഡി) ചുമതലയേറ്റു.
ഇടുക്കി ചെറുകിട വ്യവസായി സഹകരണ സംഘത്തിന്റെ കീഴിൽ സഹകരണമേഖലയിലെ ആദ്യത്തെ നീതി മെഡിക്കൽ ലാബ് തൊടുപുഴയിലും കട്ടപ്പനയിലുമായി പ്രവർത്തിച്ചുവരുന്നു. സംഘത്തിന്റെ കീഴിൽ തൊടുപുഴയിലും കട്ടപ്പനയിലുമായി മൂന്ന് നീതി മെഡിക്കൽ സ്റ്റോറുകളും, ഐസിയു, എൻഐസിയു സംവിധാനത്തോടുകൂടിയ ഡി ലെവൽ ആംബുലൻസ് സർവ്വീസും നടത്തിവരുന്നു.