ഇടുക്കി: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് വോട്ട് ചെയ്യാൻ അവസരം ലഭിക്കാത്ത അവശ്യവകുപ്പുകളിലെ ജീവനക്കാർക്ക് പോസ്റ്റൽ വോട്ട് ചെയ്യാൻ അവസരം. ആരോഗ്യവകുപ്പ്, പൊലീസ്, ഫയർഫോഴ്‌സ്, ജയിൽ, എക്‌സൈസ്, മിൽമ, വൈദ്യുതി ബോർഡ്, വാട്ടർ അതോറിട്ടി, കെ എസ് ആർ ടിസി, ട്രഷറി, വനംവകുപ്പ്, ആകാശവാണി,ദൂരദർശൻ, ബി എസ് എൻ എൽ, റെയിൽവേ, തപാൽ, വ്യോമയാനം, ആംബുലൻസ്, തിരഞ്ഞെടുപ്പു കമ്മിഷൻ ചുമതലപ്പെടുത്തിയിട്ടുള്ള മാദ്ധ്യമ പ്രവർത്തകർ, വ്യോമയാനം, കപ്പൽ ഗതാഗതം എന്നിവയാണ് അവശ്യസർവീസുകൾ. പോസ്റ്റൽ ബാലറ്റിനായുള്ള 12 ഡി അപേക്ഷകൾ തിരഞ്ഞെടുപ്പ് വിജ്ഞാപന തിയതി മുതൽ അഞ്ചുദിവസം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസർക്കു സമർപ്പിക്കണം. ജില്ലാ വരണാധികാരിയുടെ വെബ്‌സൈറ്റിൽ നിന്ന് ഇതിനായുള്ള അപേക്ഷാഫോറം ലഭിക്കും. കൂടാതെ ബന്ധപ്പെട്ട സ്ഥാപനത്തിന്റെ നോഡൽ ഓഫീസറിൽ നിന്നും ഫോറം ലഭിക്കും.