ചെറുതോണി: ജനകീയ സമരസമിതിനേതാക്കളെ കള്ളക്കേസിൽ കുടുക്കുവാനുള്ള നടപടികൾ ലജ്ജാകരമെന്ന് ജനകീയ സമരസമിതി നേതാക്കൾ അറിയിച്ചു.ബുധനാഴ്ച്ച ആറുമണിയോടുകൂടിയാണ് സമരസമിതി നേതാക്കളായ നിഖിൽ പൈലി, അനിൽ ആനിക്കനാട് എന്നിവർക്ക് നേരെ മണിയാറൻകുടി ടൗണിൽവച്ച് മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമം നടത്തിയത്. തുടർസമരത്തിന്റെ ഭാഗമായി പന്തൽ കെട്ടാൻ എത്തിയതായിരുന്നു ഇരുവരും.അതിക്രമിച്ചുകയറി സ്ത്രീകളെ ആക്രമിച്ചുവെന്ന ജാമ്യമില്ലാവകുപ്പിലാണ് പൊലീസ് കേസെടുത്തത്.ഇതിനെതിരെ പൊതുജനങ്ങളെ അണിനിരത്തി പൊലീസ് സ്റ്റേഷൻ മാർച്ചുൾപ്പെടെയുള്ള സമരനടപടികൾക്ക് ജനകീയസമിതി നേതൃത്വം നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു. അനിൽ ആനയ്ക്കനാട്, നിഖിൽ പൈലി എന്നിവരുടെ മൊബൈൽ ടവർ ലൊക്കേഷനുകൾ പരിശോധിച്ച് ശാസ്ത്രീയ അന്വേഷണം നടത്തണമെന്ന് കൺവീനർ പി.എ ജോണി, രക്ഷാധികാരി ഏലിയാമ്മ ജോയി, രഞ്ജിത്ത് മഞ്ഞപ്രയിൽ വാർഡ് മെമ്പർ അജീഷ് വേലായുധൻ, സിജു തകരപ്പിള്ളിൽ സി.കെ ജോയി അജീഷ് കൂനംമാക്കൽ എന്നിവർ ആവശ്യപ്പെട്ടു.