
തൊടുപുഴ: നഗരസഭാ പരിധിയിൽ കാൽനടക്കാർക്കും വഴിയാത്രകൾക്കും ബുദ്ധിമുട്ട് വരുത്തുംവിധവും കാഴ്ച്ച മറയ്ക്കുന്ന തരത്തിലും സ്ഥാപിച്ചിരുന്ന മുഴുവൻ ഫ്ളക്‌സ് ബോർഡുകളും ഹോർഡിംഗ്‌സുകളും കൊടി തോരണങ്ങളും നഗരസഭയുടെ ആരോഗ്യഎഞ്ചിനിയറിംഗ് റവന്യു സംയുക്ത സ്‌ക്വാഡ് നീക്കം ചെയ്തു. നഗരസഭ ചെയർമാർ മുൻകൈ എടുത്ത് വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെ യോഗം വിളിച്ച് ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം തീരുമാനമെടുത്തിരുന്നു.. ഇലക്ഷൻ പെരുമാറ്റച്ചട്ടം നിലവിൽ വന്ന സാഹചര്യത്തിൽ പൊതു നിരത്തുകളിലെ ഫ്‌ളക്‌സ് ബോർഡുകളും ബാനറുകളും നീക്കം ചെയ്യണമെന്ന ഇലക്ഷൻ കമ്മീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവിന്റെ അടിസ്ഥാനത്തിലും ഇത്തരം ബോർഡുകളും മറ്റുംനീക്കം ചെയ്ത്റിപ്പോർട്ട് സമർപ്പിക്കാൻ തദ്ദേശസ്വയംഭരണ സെകട്ടറിമാർക്കും നിർദ്ദേശം നൽകിയിരുന്നു..