മുട്ടം: എൽ ഡി എഫ് ന്റെ കള്ളപ്രചരണങ്ങൾക്ക് എതിരെ യു ഡി എഫ് മുട്ടം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ ബഹുജന മാർച്ചും യോഗവും നടത്തി.യു. ഡി. എഫ് മണ്ഡലം ചെയർമാൻ അഗസ്റ്റ്യൻ കളളികാട്ട് അദ്ധ്യക്ഷത വഹിച്ച യോഗം പഞ്ചായത്ത് പ്രസിഡന്റ് ഷൈജാ ജോമോൻ ഉദ്ഘാടനം ചെയ്തു. യു. ഡി. എഫ് മണ്ഡലം കൺവീനർ ബേബി വണ്ടനാനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.കെ.ബിജു, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യു പാലംപറമ്പിൽ, മെമ്പർമാരായ അരുൺ ചെറിയാൻ പൂച്ചക്കുഴി, ബിജോയ് ജോൺ, ഷേർളി അഗസ്റ്റ്യൻ, മേഴ്സി ദേവസ്യ, ജോസ് കടത്തലക്കുന്നേൽ, സൗമ്യ സാജബിൻ, മുട്ടം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.രാജേഷ്, കോൺഗ്രസ് ഭാരവാഹികളായ എസ്തപ്പാൻ പ്ലാക്കൂട്ടം, എ.ഒ.ചെറിയാൻ, അരുൺ ചെറിയാൻ, ബീന ജോർജ്, കേരളാ കോൺഗ്രസ് നേതാക്കളായ സി.എച്ച്.ഇബ്രാഹിം കുട്ടി, പരീത് കാനാപ്പുറം, മുസ്ലീം ലീഗ് നേതാക്കളായ സമദ്, സുധീർ, സുബൈർ എന്നിവർ പ്രസംഗിച്ചു.