തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയം ഉറപ്പാക്കുന്നതിനായി യൂത്ത് ലീഗ് പ്രവർത്തകർ ജാഗ്രതയോടെ രംഗത്തിറങ്ങുമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഐക്യത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എം. അൻസാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി പി.എച്ച്. സുധീർ സ്വാഗതം ആശംസിച്ചു. ട്രഷറർ കെ.എസ്. അബ്ദുൽ കലാം നന്ദി പറഞ്ഞു. യോഗത്തിൽ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ടി.എം. സലിം, സെക്രട്ടേറിയറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ, ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.എം. അബ്ബാസ് മാസ്റ്റർ, വൈസ് പ്രസിഡന്റ് എസ്.എം. ഷെരീഫ്, സെക്രട്ടറിമാരായ സലിം കൈപ്പാടം, ടി.കെ. നവാസ് എന്നിവർ പ്രസംഗിച്ചു.