രാജാക്കാട്: ബിജെപി പ്രവർത്തകരെ വാഹനമിടിപ്പിച്ച് വധിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ രാജാക്കാട് പൊലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ച് നടത്തും.പൊലീസിന്റെ നടപടിയിൽ പ്രതിഷേധിച്ചും എത്രയും വേഗം പ്രതികളെ പിടികൂടി നിയമ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് മാർച്ച് നടത്തുന്നത്. ബിജെപി ദേശീയനിർവാഹക സമിതിയംഗം ശ്രീനഗരി രാജൻ മാർച്ച് ഉദ്ഘാടനം ചെയ്യും. രാജാക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി.വി. ബാബു, മറ്റ് പരിവാർ സംഘടനാ പ്രവർത്തകരും നേതാക്കളും സമരത്തിന് നേതൃത്വം കൊടുക്കും.