കാഞ്ഞാർ :കാഞ്ഞാർ മഹാദേവ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കമാകും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി എം.എൻ. ഗോപാലൻ തന്ത്രി , ക്ഷേത്രം മേൽശാന്തി കെ.എം മഹേഷ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിക്കും.8 ന് ദീപാരാധനയ്ക്ക് ശേഷം കൊടിയേറ്റ് നടത്തും. തുടർന്ന് വിശേഷാൽ പൂജ, മുളയിടീൽ, .,ചൊവ്വാഴ്ച രാവിലെ 7ന് മുളപൂജ, കലശപൂജ, 10 ന് കലശാഭിഷേകം, തുടർന്ന് ഉച്ചപൂജ, , 6.30 ന് ദീപാരാധന, മുളപൂജ., ബുധനാഴ്ച രാവിലെ പതിവ് പൂജകൾ,7.30 ന് മുളപൂജ, കലശം, നവകം, പഞ്ചഗവ്യം, 10 ന് കലശാഭിഷേകം, 11 ന് സർപ്പപൂജ, സർപ്പംപാട്ട്, വൈകിട്ട് 6.30 ന് ദീപാരാധന. നാലാം ദിവസമായ വ്യാഴാഴ്ച ശിവരാത്രി മഹോത്സവം നടക്കും. രാവിലെ 6 മുതൽ അഖണ്ഡനാമജപം, 7 ന് മുളപൂജ, കാഴ്ചശ്രീബലി, 9.30 ന് ക്ഷേത്ര കവാടത്തിൽ നിന്നും ഇളനീർ ഘോഷയാത്ര, 10 ന് കലശാഭിഷേകം, 11 ന് ശ്രീഭൂതബലി, വൈകുന്നേരം 6.30 ന് ദീപാരാധന, മുളപൂജ, അത്താഴപൂജ, അഞ്ചാം ദിവസം രാവിലെ 6 മുതൽ ക്ഷേത്ര കടവിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബലിതർപ്പണത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. 7 ന് മുളപൂജ, തുടർന്ന് കലശം, പന്തീരടി പൂജ, 10 ന് കലശാഭിഷേകം, ഉച്ചപൂജ, പിതൃനമസ്കാര ചടങ്ങുകൾ, വൈകിട്ട് ദീപാരാധന, മുളപൂജ.ആറാം ദിവസം രാവിലെ 7 ന് മുളപൂജ, വാഹനപൂജ, പന്തീരടി പൂജ, 10 ന് കലശാഭിഷേകം, 11 ന് ശ്രീഭൂതബലി.വൈകിട്ട് 5 ന് കാവടി നിറയ്ക്കൽ, കാവടി ഘോഷയാത്ര, ദീപാരാധന, പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട തിരിച്ചെഴുന്നള്ളത്ത്, പള്ളിനിദ്ര.ഏഴാം ദിവസം രാവിലെ 7 ന് നടതുറക്കൽ, കാവടി അഭിഷേകം, 8ന് പന്തീരടി പൂജ, ഉച്ചപൂജ, വൈകിട്ട് വിശേഷാൽ ദീപാരാധന, തുടർന്ന് ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചെഴുന്നള്ളത്ത്, തിരുമുമ്പിൽ പറവയ്പ്പ്, മഹാകാണിക്ക്, പഞ്ചവിംശതി, കലശാഭിഷേകം, കൊടിയിറക്ക്.