തൊടുപുഴ: മൂന്നുവട്ടം ഉടുമ്പൻചോലയുടെ ജനപ്രതിനിധിയായിരുന്ന കാലവും അന്നത്തെ തിരഞ്ഞെടുപ്പ് പ്രചരണ രീതികളെക്കുറിച്ചും പറയാൻ കെ. കെ. ജയചന്ദ്രന് ഏറെയുണ്ട്. സി. പി. എംന്റെ ജില്ലാസെക്രട്ടറിയെന്ന നിലയിലെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ പഴയകാല തിരഞ്ഞെടുപ്പ് പോരാട്ടങ്ങളെക്കുറിച്ച് ഓർത്തെടുക്കുമ്പോൾ പാർട്ടി ഏൽപ്പിച്ച ദൗത്യം നിറവേറ്റിയെന്ന ചാരിതാർത്ഥ്യമുണ്ട് ജയചന്ദ്രന്. നിനച്ചിരിക്കാതെയാണ് 2001 ൽ ഉടുമ്പൻചോലയിൽ സ്ഥാനാർത്ഥിയായത്. സെറിഫെഡ് ചെയർമാൻ സ്ഥാനം രാജിവെച്ച് ഉടുമ്പൻചോലയിൽ മത്സരിക്കുകായിരുന്നു. കൈവിട്ടു പോയ മണ്ഡലം തിരിച്ചു പിടിക്കുകയായിരുന്നു ലക്ഷ്യം 1980-ൽ ഇടതുമുന്നണിയുടെ ഭാഗമായിരുന്ന കേരള കോൺഗ്രസിലെ തോമസ് ജോസഫും, 82-ൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന എം.ജിനദേവനും വിജയിച്ച മണ്ഡലം പിന്നീട് യു.ഡി.എഫിന്റെ ഉരുക്ക് കോട്ടയായി. ഇത് വീണ്ടെടുക്കുകയായിരുന്നു ജയചന്ദ്രന്റെ ദൗത്യം ., കവലകൾ കേന്ദ്രീകരിച്ചായിരുന്നു അന്നത്തെ പ്രചാരണം .കഴിയുന്നത്ര വോട്ടർ മാരെ വീടുകളിലെത്തി കണ്ടിരുന്നു. കാൽ നടയാത്രക്ക് പോലും കഴിയാത്ത വഴികളിൽ കൂടിയായിരുന്നു പോയിരുന്നത്. മണ്ഡലത്തിന്റെ ആസ്ഥാനമായ നെടുങ്കണ്ടത്ത് എതാനും പെട്ടി ക്കടകൾ മാത്രമാണ് ഉണ്ടായിരുന്നത്. എല്ല മേഖലകളും അവികസിതമായിരുന്നു. വാഹനങ്ങളും കുറവാണ്. തിരഞ്ഞെടുപ്പിൻെറ് വീറും വാശിക്കും തെല്ലും കുറവുണ്ടായിരുന്നില്ല. മുക്കിലും മൂലയിലും പ്രചരണ ഓളം നിറഞ്ഞിരുന്നു . നാലാൾ കൂടുന്നിടങ്ങളിലെല്ലാം കുരുത്തോലകൾ കൊണ്ടും ,തുണിയിൽ സ്ഥാനാർത്ഥിയുടെ പേരും ചിചനവും എഴുതിയ ബാനറുകളും കെട്ടുമായിരുന്നു.കോർണർ യോഗങ്ങൾക്കും ,കുടുബസദസുകൾക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു വോട്ട് തേടി പത്തു മുറിയിലെത്തിയപ്പോൾ കൂറെ പേർ ചോദിച്ചു. ഈ റോഡ് എന്ന് നന്നാകും. ജയിച്ചാൽ റോഡ് നിർമ്മിക്കാൻ നിങ്ങളുടെ കൂടെ ഉണ്ടാകുമെന്ന് പറഞ്ഞു. ഓരോ പ്രവശ്യവും ഇവിടെ വോട്ട് ചോദിച്ച് വരുന്നവർ ഇങ്ങനെയാണ് പറയുന്നത്. ഇത് നടക്കുന്ന കാര്യമാണോ? നിങ്ങൾ അങ്ങനെ പറയൂ. എന്നെ ഒന്ന് പരീക്ഷിച്ച് നോക്കു. കൂടെയുണ്ടാകുമെന്ന് പറഞ്ഞു. വിജയിച്ചപ്പോൾ റോഡും യാഥാർത്ഥ്യമാക്കി. ഇന്ന് ഉടുമ്പൻചേലയുടെ മുഖമാകെമാറി. 13 പഞ്ചായത്തുകൾ ഉൾപ്പെട്ടിരുന്ന മണ്ഡലം ഇപ്പോൾ പത്ത് പഞ്ചായത്തായി ചുരുങ്ങി. ആദ്യ മത്സരത്തിൽ കേരള കോൺഗ്രസ് (ജേക്കബ്ബ്) വിഭാഗത്തിലെ മാത്യുസ്റ്റീഫൻ ആയിരുന്നു എതിരാളി. 8500 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 2006ൽ കോൺഗ്രസിലെ ഇബ്രഹിം കുട്ടി കല്ലാർ എതിരാളി. 19600 വോട്ടിൻെറ് ഭൂരിപക്ഷത്തിൽ വിജയിച്ചു. 2011ൽ കോൺ ഗ്രസിലെ ജോസി സെബാസ്റ്റ്യനെ 9000 വോട്ടുകൾക്ക് പരാജയപ്പെടുത്തി. തുടർച്ചയായി മൂന്ന് വട്ടം വിജയിച്ചശേഷം മത്സരരംഗത്ത്നിന്നും പിൻമാറി പാർട്ടി ജില്ലാസെക്രട്ടറിയായി തിരഞ്ഞെടുപ്പുകൾക്ക് ചുക്കാൻ പിടിച്ചു.