തൊടുപുഴ: അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ ജനത്തിന് ഏറെ ദുരിതങ്ങളാണ് സമ്മാനിക്കുന്നത് എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് തൊടുപുഴ നഗരത്തിലെ മോർ ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ. കോതായിക്കുന്ന് ബൈപാസിൽ ഓട്ടോ സ്റ്റാന്റിന് സമീപത്ത്, മൂപ്പിൽകടവ് പാലം റൂട്ടിൽ സ്വകാര്യ ഹോട്ടലിന് സമീപത്ത്, മുട്ടം റൂട്ടിൽ സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്ത് എന്നിങ്ങനെ മോർ ജംഗ്ഷന് ചുറ്റിലുമായി
മൂന്ന് ബസ് സ്റ്റോപ്പുകളാണ് അനുവദിച്ചിരിക്കുന്നത് .ഇവിടെയുളള ബസ് സ്റ്റോപ്പുകൾ മോർ ജംഗ്ഷന്റെ ട്രാഫിക്ക് സിഗ്നലിനോട് അടുത്തിരിക്കുന്നതാണ് കൂടുതൽ പ്രശ്നമാകുന്നത്. മൂപ്പിൽ കടവ് ഭാഗത്തുളള ബസ് സ്റ്റോപ്പ് വാഹനങ്ങൾ കടന്ന് വരുന്ന വളവിനോട് ചേർന്നാണുളളത്. സെന്റ് മേരീസ് ആശുപത്രിക്ക് സമീപത്തുളള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുന്നിലാണ് മുട്ടം ഭാഗത്തേക്കുളള ബസ് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നതെങ്കിലും സ്റ്റോപ്പിൽ നിന്ന് ഏറെ പിന്നിലായിട്ടാണ് ബസ്സുകൾ നിർത്തുന്നത്.കോതായിക്കുന്ന് ഭാഗത്തേക്കുളള ബസ്സുകളും അനുവദിച്ചിരിക്കുന്ന സ്റ്റോപ്പിൽ നിന്ന് ഏറെ പിന്നിലായിട്ടാണ് പതിവായി നിർത്തുന്നത്.മോർ ജംഗ്ഷനിൽ നിന്ന് വിവിധ പ്രദേശങ്ങളിലേക്ക് തിരിഞ്ഞ് പോകുന്ന റോഡിന് വീതിക്കുറവുമാണ്. ഇവിടെ അശാസ്ത്രീയമായ ി ബസ്സുകൾ നിർത്തുന്നതിനാൽ ട്രാഫിക്ക് സിഗ്നൽ കടന്ന് വരുന്ന വാഹനങ്ങൾക്ക് മുന്നോട്ട് കടന്ന് പോകാൻ കഴിയാത്ത അവസ്ഥയുമാണ്.ട്രാഫിക്ക് സിഗ്നലിനോട് ചേർന്ന് ബസ്സുകൾ നിർത്തുന്നതിനാൽ
ഏറെ സമയം ട്രാഫിക്ക് സിഗ്നലിൽ കാത്ത് കിടന്നതിന് ശേഷം വിവിധ പ്രദേശങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾക്കും ചലിക്കാൻ കഴിയാത്ത അവസ്ഥയാണ് ഇവിടെയുളളത്. തൊടുപുഴ നഗരത്തിൽ അതിരൂക്ഷമായ ഗതാഗതക്കുരുക്കുള്ള സ്ഥലമാണ് മോർ ജംഗ്ഷൻ.രാവിലെ
9.15 മുതൽ 11 വരേയും ഉച്ചകഴിഞ്ഞ് 3.30 മുതൽ 7.30 വരേയുമുള്ള പീക്ക് സമയങ്ങളിൽ ഇവിടെ ഗതാഗക്കുരുക്ക് നിയന്ത്രണാധീതമാകും.തൊടുപുഴ നഗരം,കോതായിക്കുന്ന് ബസ് സ്റ്റാന്റ്,പാല,മുട്ടം തുടങ്ങി മൂപ്പിൽ കടവ് പാലം വഴി വിവിധ പ്രദേശങ്ങളിലേക്കുമുളള നിരവധി യായ വാഹനങ്ങളാണ് ഒരേ സമയം മോർ ജംഗ്ഷനിൽ എത്തുന്നത്.ഒരു പ്രാവശ്യമെങ്കിലും ഇവിടെ വാഹനങ്ങളിൽ എത്തുന്നവർ പെട്ട് പോകുന്ന അവസ്ഥയാണ് വർഷങ്ങളായി നില നിൽക്കുന്നതും.ജില്ലാ ലീഗൽ സർവീസസ്അതോറിറ്റി ഇവിടുത്തെ
ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും ഇവിടെയുള്ള ബസ് സ്റ്റോപ്പുകൾ പുനക്രമീകരിക്കുന്നതിനും ഇടപെടൽ നടത്തിയെങ്കിലും"ചിലർ" അതെല്ലാം നിസ്സാരമാക്കി പൊളിച്ചടുക്കി.
ആംബുലൻസുകളും
പെട്ട് പോകുന്നു .......
ചില സമയങ്ങളിൽ ഇത് വഴിരോഗികളുമായി എത്തുന്ന ആംബുലൻസുകൾക്ക് പോലും കടന്ന് പോകാൻ പറ്റാത്ത അവസ്ഥയാണ്.സെന്റ് മേരീസ് ആശുപത്രിയിലേക്ക്എത്തുന്ന ആംബുലൻസുകൾ ചില അവസരങ്ങളിൽ ഏറെ സമയംറോഡിൽ അകപ്പെടുന്നുണ്ട്.