
പ്രക്ഷേക മനം നിറച്ച് ഐല, ദി ഡോട്ടർ ഓഫ് വാർ
തൊടുപുഴ: പതിനഞ്ചാമത് തൊടുപുഴ ഫിലിം ഫെസ്റ്റിവലിന് തിരിതെളിഞ്ഞു. സിൽവർഹിൽസ് സിനിമാസിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ സനീഷ് ജോർജ് ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു. ഫിലിം സൊസൈറ്റി പ്രസിഡന്റ് ബാബു പള്ളിപ്പാട്ട് അദ്ധ്യക്ഷനായിരുന്നു. നഗരസഭ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ടി.എസ്. രാജൻ, ബിന്ദു പത്മകുമാർ, ചലച്ചിത്ര സംവിധായകൻ സോളമൻ കെ. ജോർജ്, ഫിലിം സൊസൈറ്റി സെക്രട്ടറി യു.എ. രാജേന്ദ്രൻ, എൻ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. വി.കെ. ബിജു സ്വാഗതവും എം.ഐ. സുകുമാരൻ നന്ദിയും പറഞ്ഞു. രാവിലെ 11 മണിക്ക് ഉദ്ഘാടനചിത്രമായ 'ദി ബോ' പ്രദർശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 2.30 ന് ഉഗാണ്ടൻചിത്രം 'ക്വീൻ ഓഫ് കാത്‌വേ', 6.30 ന് ഐല, ദി ഡോട്ടർ വാർ' എന്നിവയും പ്രദർശിപ്പിച്ചു. രണ്ടാം ദിവസമായ ഇന്ന് 11.ന് കുർദ്ദിഷ് ചിത്രം ബേക്കാസ്, 2.30ന് കൊറിയൻ ചിത്രം 'ഇന്നസെന്റ് വിറ്റ്‌നസ്', 6.30 ന് ഫ്രഞ്ച് ചിത്രമായ 'ജാം' എന്നിവയാണ് പ്രദർശിപ്പിക്കുന്നത്.