ഇടുക്കി :ജില്ലാ അമച്ച്വർ ബോക്‌സിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ, ജൂനിയർ, യൂത്ത് സീനിയർ വിഭാഗങ്ങളിലെ ജില്ലാ ബോക്‌സിംഗ് ടീം തെരഞ്ഞെടുപ്പിന്റെ ടീം സെലക്ഷൻ ട്രയൽസ് കരിമണ്ണൂർ വിന്നേഴ്‌സ് പബ്ലിക്ക് സ്‌കൂൾ ബോക്‌സിംഗ് റിംഗിൽ നടന്നു. 8 മുതൽ 13 വരെ ആറ്റിങ്ങലിൽ നടക്കുന്ന സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ടീമിനെ ഇവിടെ നിന്നും തിരഞ്ഞെടുക്കും.2006-2007 വർഷങ്ങളിൽ ജനിച്ചവർക്ക് സബ് ജൂനിയർ വിഭാഗത്തിലും 2004-05 വർഷങ്ങളിൽ ജനിച്ചവർക്ക് ജൂനിയർ വിഭാഗത്തിലും 2002-03 വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് യൂത്ത് വിഭാഗത്തിലും 1980 മുതൽ 2001 വരെയുള്ള വർഷങ്ങളിൽ ജനിച്ചിട്ടുള്ളവർക്ക് സീനിയർ വിഭാഗത്തിലും പങ്കെടുക്കാം. സെലക്ഷൻ ട്രയൽസിൽ ജില്ലാ ബോക്‌സിംഗ് പ്രസിഡന്റ് റോജർ ജോൺ പുളിമൂട്ടിൽ, സെക്രട്ടറി ബേബി അബ്രാഹം,, ബോക്‌സിംഗ് കോച്ച്മാരായ ജിബിൻ റാഫേൽ, എബിൻ ബേബി,വന്ദന പ്രബീഷ് എന്നിവർ നേതൃത്വം നൽകി.