ചെറുതോണി : രാഷ്ട്രീയത്തിന് അതീതമായി നടത്തിയ ജനകീയ സമരത്തെ എൽഡിഎഫിനെതിരെയാക്കാൻ ബോധപൂർവമായ ശ്രമം നടത്തുകയും ഇതിൽ യാതൊരു വിധ പങ്കാളിത്തവും ഇല്ലാത്ത തന്നെയും എൽഡിഎഫ് നേതാക്കളെയും വ്യക്തിപരമായി തേജോവധം ചെയ്യുന്നതിന് നിരന്തരമായ ശ്രമം നടക്കുന്നതായി റോഷി അഗസ്റ്റിൻ എം. എൽ. എ.പ്രളയത്തിൽ തകർന്ന പൈനാവ് താന്നിക്കണ്ടം മണിയാറൻകുടി മുളകുവള്ളി അശോക റോഡ് അശോക റോഡിന്റെ പുനർനിർമാണത്തിന് റീബിൽഡ് കേരള പദ്ധതിയിലുൾപ്പെടുത്തി 86.82 കോടി രൂപ അനുവദിച്ച നിർമ്മാണം നടന്നുവരികയാണ്. ഈ റോഡ് നിർമ്മാണത്തിനാവശ്യമായ ടാർ മിക്‌സിങ് എന്നതിനായി പുതിയ പ്ലാന്റ് താൽക്കാലികമായി മണിയാറൻകുടി സ്ഥാപിക്കുന്നതിന് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കരാറുകാരൻ അപേക്ഷ നൽകിയത്.

പ്രദേശവാസികൾക്ക് പ്ലാന്റ് സ്ഥിരമായി സ്ഥാപിക്കപ്പെടുമോ എന്ന് ആശങ്കപ്പെടുകയും നിജസ്ഥിതി ബോധ്യപ്പെടുന്നതിനായി പ്രദേശവാസികൾ ജില്ലാ കലക്ടറെ കാണാൻ എത്തിച്ചേരും ചെയ്തു. ഈ സമയം താ ജില്ലാ കളക്ടറേറ്റിൽ മറ്റൊരു പരിപാടിയുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതിനാൽ അപേക്ഷകർ തന്നോട് ഈ വിവരം ധരിപ്പിച്ചു. തുടർന്ന് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാൻ ജില്ലാകളക്ടർക്ക് കത്തു നൽകുകയും ജില്ലാ കളക്ടർ മലിനീകരണ നിയന്ത്രണ ബോർഡ്, ആരോഗ്യവകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർക്ക് എന്റെ കത്തിന്റെ അടിസ്ഥാനത്തിൽ പ്ലാന്റ് സംബന്ധമായ വിശദമായ റിപ്പോർട്ട് നൽകുന്നതിന് നിർദേശം നൽകി. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് പ്ലാന്റ് നിർമാണം നടക്കുന്നത് എന്ന് ബോദ്ധ്യപ്പെട്ടതിനാൽ ഇത് സംബന്ധിച്ച് എൽഡിഎഫ് വാഴത്തോപ്പ് പഞ്ചായത്ത് കമ്മിറ്റി ചേരുകയും പ്ലാന്റ് പൊളിച്ചു നീക്കം ചെയ്യുന്നതിന് കരാറുകാരന് നിർദ്ദേശം നൽകുന്നതിന് ഭരണസമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെ തേജോവധം ചെയ്യുന്നതിന് ശ്രമിക്കുന്ന ചിലരുടെ പ്രവർത്തികൾ പൊതുജനങ്ങൾ മനസ്സിലാക്കണമെന്ന് റോഷി അഗസ്റ്റിൻ എംഎൽഎ പറഞ്ഞു.