ഇടുക്കി: പോളിംഗ് ശതമാനം ഉയർത്തുന്നതിന് വിവിധതരം ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുന്നതിനു മുന്നോടിയായി തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ സ്വീപ് വോട്ടു വണ്ടി ഇന്ന് ജില്ലാ വരാണാധികാരി എച്ച് ദിനേശൻ കളക്ടറേറ്റിൽ രാവിലെ 11 മണിക്ക് ഫ്‌ളാഗ് ഓഫ് ചെയ്യും. ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കോളനികൾ, ആദിവാസി മേഖലകൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ജനങ്ങളെയും കന്നി വോട്ടർമാരെയും വോട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യഘട്ടത്തിൽ നടപ്പാക്കുന്നത്. ജില്ലയിലെ അഞ്ച് താലൂക്കുകളിലും വോട്ടുവണ്ടി പര്യടനവും പ്രചാരണവും നടത്തും. ബൈക്ക്റാലി, സൈക്കിൾ റാലി, കന്നി വോട്ടർമാരുടെ സംവാദങ്ങൾ, ഉൾപ്പെടെയുള്ള വ്യത്യസ്ത കലാപരിപാടികൾ ബോധവത്ക്കരണത്തിന്റെ ഭാഗമായി ആകർഷിക്കുന്നതിന് സംഘടിപ്പിക്കും. ഈ ദിവസങ്ങളിൽ പ്രധാന ടൗണുകളിൽ ജനങ്ങളെ ആകർഷിക്കുന്ന വിധത്തിലുള്ള പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ആപ്പുകൾ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം
തിരഞ്ഞെടുപ്പ് സംബന്ധമായ ഐ.ടി ആപ്ലിക്കേഷനുകളായ c-vigil, Encore, Booth App തുടങ്ങിയവയുടെ ഏകോപനത്തിനായി സ്റ്റേറ്റ് ഐ.ടി മിഷനിലെ ജീവനക്കാരെ ഉൾപ്പെടുത്തി ജില്ലാതല കൺട്രോൾ റൂം രൂപീകരിച്ചു.ടിം അംഗങ്ങൾ:എബിൻ ജോസഫ് - ഫോൺ- 8547360365, ജോബിൻ അലക്‌സ് - 9496825879,
ഡിജോ ജേക്കബ് - 9961338229, മനു മാത്യു- 9744530083, മിയാ പോൾ- 9496403308