ഇടുക്കി: മാതൃക പെരുമാറ്റചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്നതും സ്വകാര്യ ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്നതുമായ വിവിധ രാഷ്ട്രീയ പാർട്ടികളുടെ ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ ബന്ധപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ, പ്രവർത്തകർ തന്നെ നീക്കം ചെയ്യണമെന്ന് ജില്ലാ വരണാധികാരി ഉത്തരവിട്ടു. പൊതുസ്വകാര്യ ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡുകൾ, പോസ്റ്ററുകൾ, ബാനറുകൾ എന്നിവ നീക്കം ചെയ്യുന്നതിന് ആന്റി ഡീഫെയ്‌മെന്റ് സ്‌ക്വാഡിന് രൂപം നൽകിയിട്ടുണ്ട്. ഈ സ്‌ക്വാഡ് മുഖേന നീക്കം ചെയ്യേണ്ടി വന്നാൽ അതിന്റെ ചെലവു തുക ബന്ധപ്പെട്ടവരുടെ തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കും.