തൊടുപുഴ: പ്രവാസികളോട് കേന്ദ്ര- കേരള സർക്കാരുകൾ നടത്തുന്ന ക്രൂരത അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂർ, ജനറൽ സെക്രട്ടറി കെ.പി. ഇമ്പിച്ചി മമ്മു ഹാജി, ട്രഷറർ കാപ്പിൽ മുഹമ്മത് പാഷ എന്നിവർ നയിക്കുന്ന പ്രവാസി സമ്പർക്ക യാത്രയ്ക്ക് തൊടുപുഴയിൽ സ്വീകരണം നൽകി. മങ്ങാട്ടുകവലയിൽ നടന്ന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ കെ.എം.എ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എസ്. ഷാജി അദ്ധ്യക്ഷതവഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഹനീഫ് മൂന്നിയൂർ ജാഥാ ലക്ഷ്യങ്ങൾ വിശദീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. മമ്മുഹാജി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി എം.എ. സക്കീർ ഹാജി സ്വാഗതം പറഞ്ഞു. കെ.എച്ച്. അബ്ദു,കെ.കെ. അൻസാർ, പി.ഇ. ഇർഷാദ്, വി.എസ്. സെയ്തു മുഹമ്മദ്, എ.എം. സമദ്, മൊയ്തു കുനിയിൽ, മൂസ കണ്ടത്തിങ്കര, എം.എസ്. മുഹമ്മദ്, എ.എം. നജീബ്, സി.എ. അർഷദ്, ട്രഷറർ നൗഷാദ് എന്നിവർ സംസാരിച്ചു.