മുട്ടം: കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിന്റെ സഹകരണത്തോടെ മുട്ടം ജില്ലാ ജയിലിൽ അന്തേവാസികൾക്കായി ആരംഭിച്ച യോഗ മെഡിറ്റേഷൻ കോഴ്സ് സമാപിച്ചു. കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ 22 അന്തേവാസികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഇന്ന് രാവിലെ 9. 30 ന് ജയിലിൽ നടക്കും. സബ് ജഡ്ജ് റോഷൻ തോമസ്, ജയിൽ ഡി.ഐ.ജി എസ് .സന്തോഷ് എന്നിവർ പങ്കെടുക്കും.