ചെറുതോണി: കേരളത്തിൽ ഭരണതുടർച്ച ഉറപ്പാണെന്നും ഏറ്റവും പിന്തുണയുള്ള ജനനേതാവ് മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമുള്ള സർവ്വേ റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബി.ജെ.പിക്ക് സമനില തെറ്റിയെന്നും അതിന്റെ ഭാഗമായാണ് കസ്റ്റംസിനെ ഉപയോഗിച്ച് സർക്കാരിനെ കരിതേച്ച് കാണിക്കാൻ ശ്രമിക്കുന്നതെന്നും എൻ.സി.പി ജില്ലാ പ്രസിഡന്റ് അനിൽ കൂവപ്ലാക്കൽ പറഞ്ഞു. കേരളത്തിന്റെ വികസനം തടയുക സർക്കാരിനെ ഇലക്ഷൻ കഴിയുന്നതുവരെ ഏതുവിധേനയും പുകമറയിൽ നിർത്തുക തുടങ്ങിയ അപഹാസ്യമായ രാഷ്ട്രീയ നീക്കമാണ് കേന്ദ്ര അന്വേഷണ ഏജൻസികളെ കൊണ്ട് ചെയ്യിക്കുന്നത്. സ്വർണ്ണ്വക്കടത്തിൽ ഉൾപ്പെടെ ഉറവിടം കണ്ടെത്താനോ കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനോ കഴിയാത്ത ഏജൻസികളാണ് തെരഞ്ഞെടുപ്പടുത്തപ്പോൾ പുത്തൻ തിരക്കഥ മെനയുന്നതെന്നും യു.ഡി.എഫ്,ബി.ജെ.പി രഹസ്യനീക്കങ്ങൾക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനങ്ങൾ ചുട്ടമറുപടി നൽകുമെന്നും എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്നും അനിൽ കൂവപ്ലാക്കൽ പ്രസ്ഥാവനയിൽ പറഞ്ഞു.