തൊടുപുഴ: ദേശീയ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തൊടുപുഴ മിനി സിവിൽ സ്റ്റേഷനു സമീപം ആരംഭിച്ച കർഷക സമര ഐക്യദാർഢ്യകേന്ദ്രം 85 ദിവസം പിന്നിട്ടു. കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച കർഷക ദ്രോഹ കരിനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 85-ാം ദിനത്തിൽ നടന്ന സമ്മേളനം ജനാധിപത്യകേരളകോൺഗ്രസ് ജില്ലാ സെക്രട്ടറി ജോസ് കണ്ണംകുളം ഉദ്ഘാടനം ചെയ്തു. കർഷകസമര ഐക്യദാർഢ്യസമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അദ്ധ്യക്ഷനായി. സെബാസ്റ്റ്യൻ എബ്രാഹം, ലിയോ കുന്നപ്പിള്ളിൽ, ജയ്‌സൺ ചെമ്പോട്ടിക്കൽ, ഐക്യദാർഢ്യസമിതി വൈ. ചെയർമാൻ ടി.ജെ. പീറ്റർ, ജാഫർ തുടങ്ങിയവർ പ്രസംഗിച്ചു.