ചെറുതോണി: മണിയാറൻകുടിയിൽ അനധികൃത നിർമ്മാണം നടക്കുന്ന ടാർമിക്‌സിംങ്ങ് പ്ലാന്റിനെതിരെ നാട്ടിലെ ജനങ്ങൾ ഒന്നടങ്കം നിന്ന് പ്രതിഷേധിച്ചിട്ടും നാളിതുവരെ ഇവിടെ കടന്നു വരാത്ത ഇടുക്കി എം എൽ എ ഇടതുമുന്നണി വേണ്ടി പ്രസ്താവനകൾ നടത്തുക മാത്രമാണ് ചെയ്യുന്നതെന്നതെന്ന് കോൺഗ്രസ് മണ്ഡലം കമ്മറ്റി.ജനകീയ സമിതിയുടെ നേതൃത്തത്തിൽ വൻ പ്രക്ഷോഭം നടന്നപ്പോഴും എം എൽ എ യുടെ പാർട്ടിയടക്കം പ്രാദേശിക വികസനത്തിനാണ് ഈ പ്ലാന്റന്ന് ജനങ്ങളെ തെറ്റിധരിപ്പിച്ച് പ്ലാന്റ് മുതലാളിക്ക് കൂട്ടുനിൽക്കുകയും എൽ ഡി എഫിന്റെ നേതൃത്വത്തിൽ പരസ്യമായി പ്ലാന്റിന് വേണ്ടി വാദിക്കുകയുമാണുണ്ടായത്. ജനവികാരം കണ്ട് ഭയന്ന എം എൽ എ യും എൽ ഡി എഫും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്ലാന്റ് മാറ്റുന്നതിന് നടപടി സ്വീകരിച്ചതായി പറയുമ്പോഴും പ്ലാന്റ് ഉടമ ഹൈക്കോടതിയിൽ ഹർജി യുമായി പോയിരിക്കുകയാണ്. ഇപ്പോഴും ദ്രുതഗതിയിൽ പണി നടന്നു വരുന്നതായും നേതാക്കൾ പറഞ്ഞു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് റോയി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം ഡി അർജ്ജുനൻ, അനിൽ ആനയ്ക്കനാട്ട്, പി ഡി ജോസഫ്, സി പി സലിം, തങ്കച്ചൻ പനയംമ്പാല, റ്റെജോ കാക്കനാട്ട്, ജോയി വർഗ്ഗീസ്, ആൻസി തോമസ്, ടിന്റു സുഭാഷ്, റ്റി ജെ കുര്യൻ, സി കെ ജോയി, സിബി തകരപ്പിള്ളി, മോഹൻ തോമസ്, നിഖിൽ പൈലി എന്നിവർ സംസാരിച്ചു