ഇടുക്കി: അന്താരാഷ്ട്ര വനിത ദിനാചരണത്തിന്റെ ഭാഗമായി സമത്വം, സാന്ത്വനം, സുരക്ഷ ആയുർവേദത്തിലൂടെ എന്ന സന്ദേശവുമായി ഉജ്ജ്വല 2021 ന് തുടക്കം കുറിക്കുന്നു.കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന വനിത കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലകൾ തോറും ഒരു മാസം നീണ്ടു നിൽക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ ഉൾപ്പടെ വിവിധ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാത്രി 8 ന് ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ പിന്നണി ഗായിക മൃദുല വാര്യർ നിർവ്വഹിക്കും. ഡോ: സുശീല സജി മുഖ്യാതിഥി ആയിരിക്കും.മികവു തെളിയിച്ച വനിത മെഡിക്കൽ ഓഫീസർമാരെ ചടങ്ങിൽ ആദരിക്കും. അസോസിയേഷൻ സംസ്ഥാന വനിത ചെയർപേഴ്‌സൺ ഡോ:വഹീദ റഹ് മാൻ അദ്ധ്യക്ഷത വഹിക്കും. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ: ആർ.കൃഷ്ണകുമാർ , ജനറൽ സെക്രട്ടറി ഡോ: വി.ജെ. സെബി, ട്രഷറർ ഡോ: പി. ജയറാം , നാഷണൽ ആയുഷ് മിഷൻ ഡി.പി.എം. ഡോ: എം.എസ്. നൗഷാദ് , അസോസിയേഷൻ സംസ്ഥാന ഓഡിറ്റർ ഡോ: എസ്.ഷൈൻ , സംസ്ഥാന വനിത കൺവീനർ ഡോ: ആഷ എസ് എന്നിവർ സംസാരിക്കും.ഡോ: പ്രീത പി.വി ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നല്ലും.