ഇടുക്കി: പകർച്ച വ്യാധികളും, ജലജന്യരോഗങ്ങളും തടയുന്നതിനായി ജില്ലയിൽ നടന്നുവരുന്ന മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പിലാക്കുന്നത് സംബന്ധിച്ചുള്ളകോർ കമ്മറ്റിയോഗം ഇടുക്കി കലക്ടറുടെചേമ്പറിൽ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അദ്ധ്യക്ഷതയിൽചേർന്നു. മഴക്കാല പൂർവ്വ ശുചീകരണം, പകർച്ച വ്യാധി പ്രതിരോധം എന്നിവ ജില്ലയിൽ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു.തിരഞ്ഞെടുപ്പിന്‌ശേഷം ജില്ലയിൽ ആകമാനം ഒരു ദിവസം ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന് തീരുമാനിച്ചു, വഴിയോര ഭക്ഷണശാലയിൽ വിൽക്കുന്ന ശീതള പാനീയങ്ങളുടെയും ആഹാര സാധനങ്ങളുടെയും ഗുണനിലവാര പരിശോധന നടത്തുന്നതിന് ഭക്ഷ്യ സുരക്ഷ വകുപ്പിനെ ചുമലതപ്പെടുത്തി.

വീട്, സ്ഥാപനങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ മാലിന്യ മുക്തമാക്കുക, ആരോഗ്യ സുരക്ഷക്കും പരിസ്ഥിതിക്കുംദോഷകരമാകുന്ന തരത്തിൽ മാലിന്യം കത്തിക്കുന്നതിനും വലിച്ചെറിയുന്നതിനും എതിരെ നിയമ നടപടി സ്വീകരിക്കുക, പൊതു പരിപാടികളിലുംയോഗങ്ങളിലും ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കുക, ഹരിത കർമ്മസേനയെ ഉപയോഗിച്ച് വീട് വീടാന്തിരം വാതിൽപ്പടിശേഖരണം നടത്തുക, മുന്നോരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി ബന്ധപ്പെട്ട മെമ്പർ/കൗൺസിലർ ചെയർമാനും ആരോഗ്യ വകുപ്പ് ഫീൽഡ് സ്റ്റാഫ് കൺവീനറുമായിട്ടുള്ള വാർഡ് തല ആരോഗ്യ ശുചിത്വപോഷക സമിതിയോഗംചേരുക, ഓരോ വാർഡിലും 50 വീടുകൾ ഉൾപ്പെടുത്തി ക്ലസ്റ്ററുകൾ രൂപീകരിക്കുക. പ്രസ്തുത ക്ലസ്റ്ററുകളിൽ ശുചിത്വ സ്‌ക്വാഡുകൾ രൂപീകരിക്കുക. ശുചിത്വ മാപ്പിംഗ് നടത്തുക, കൊതുക് വളരാൻ സാദ്ധ്യതയുള്ള സ്ഥലങ്ങൾ, ഓടകൾ, കാനകൾ എന്നിവ വൃത്തിയാക്കുക, ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആചരിക്കുക, മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുക, പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം കർശ്ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതലമോണിറ്ററിംഗ് കമ്മറ്റിയുടെനേതൃത്വത്തിൽ അടിമാലി, തൊടുപുഴ, മൂന്നാർ, കട്ടപ്പന, നെടുംങ്കണ്ടം, ടൗണുകളിൽ നടത്തിയ പരിശോധനയിൽ 165 കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി അറിയിച്ചു, ഫ്‌ളക്‌സ് നിരോധനം കർശ്ശനമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് കളക്ടർ നിർദ്ദേശം നൽകി.യോഗത്തിൽ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെ. വി കുര്യാക്കോസ്, എൻ.എച്ച് എം പിആർഒ ബിബിൻബേബി, മെഡിക്കൽ ഓഫീസ് അസി. ഗ്രേഡ്1 കെ. വൈജോൺസൺ, ഡെപ്യൂട്ടി ഡിഎംഒ (ആരോഗ്യം)ഡോ. സുഷമ പി. കെ, ഡിഎംഒ (ഐഎസ്എം),ഡോ. ശുഭ കെ.പി, ഡിവൈഎസ്പി നിഷാദ്‌മോൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാർ, റെജി കുമാർ റ്റി.എസ് തുടങ്ങിയവർ പങ്കെടുത്തു.