മുട്ടം: കാറിന് പുറകിൽ ബൈക്ക് ഇടിച്ചതിനെ തുടർന്ന് ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ റോഡിൽ വീണു. ഇന്നലെ ഉച്ചക്ക് 3.30 ന് മുട്ടം പൊലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. തൊടുപുഴയിൽ നിന്ന് മുട്ടം ഭാഗത്തേക്ക് വന്ന കാർ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയതിനെ തുടർന്നാണ് പുറകിലായി വന്ന ബൈക്ക് കാറിൽ ഇടിച്ചത്.