ഇടുക്കി: പൊതുജനങ്ങൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ ജില്ലയിൽ 35 സ്ഥാപനങ്ങളിൽ ആരംഭിച്ചു. 26 സർക്കാർ സ്ഥാപനങ്ങളിലും 9 സ്വകാര്യ സ്ഥാപനങ്ങളിലും വാക്‌സിനേഷനുള്ള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നിലവിൽ അറുപത് വയസിന് മുകളിൽ ഉള്ളവർക്കും 45 നും 59 നും ഇടയിൽ ഗുരുതര രോഗങ്ങൾ ഉള്ളവർക്കുമാണ് ഇപ്പോൾ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. വാക്‌സിനേഷൻ ലഭിക്കുന്നതിനായി മുൻകൂട്ടി രജിസ്‌ട്രേഷൻ
നടത്തണം. www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് register yourself എന്ന link തിരഞ്ഞെടുക്കുക. തുറന്ന് വരുന്ന വിൻഡോയിൽ മൊബൈൽ നമ്പർ നൽകി ലഭിക്കുന്ന ഛഠജ വഴി രജിസ്‌ട്രേഷൻ ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നടത്തുമ്പോൾ ഫോട്ടോ പതിച്ച ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയിലെ വിവരങ്ങളും വ്യക്തിഗത വിവരങ്ങളും നൽകുക. തുടർന്ന് വാക്‌സിനേഷൻ കേന്ദ്രവും തിയതിയും സമയവും തിരഞ്ഞെടുക്കാം.സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യം അതാത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ വിളിച്ച് അന്വേഷിച്ച് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതിനുശേഷം മാത്രം പോകേണ്ടതാണ്.സ്‌പോട്ട് രജിസ്റ്റർ ചെയ്ത് വാക്‌സിൻ എടുക്കുന്നതിനായി പോകുമ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ ( ആധാർ) കയ്യിൽ കരുതേണ്ടതാണ്.രോഗബാധിതരായ 45 നും 59 നും ഇടയിൽ പ്രായമുള്ളവർ വാക്‌സിൻ എടുക്കാൻ എത്തുമ്പോൾ നിശ്ചിത മാത്യകയിൽ ഉള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ടോൾഫ്രീ 1800 4255 640 നമ്പറിൽ ബന്ധപ്പെടുക