മുട്ടം: തൊടുപുഴ ഫാർമേഴ്സ് ക്ലബ്ബിന്റെ സഹകരണത്തോടെ മുട്ടം ജില്ലാ ജയിലിൽ പപ്പായ കൃഷി ആരംഭിച്ചു. 50 പപ്പായ തൈകൾ ഫാർമേഴ്സ് ക്ലബ് സൗജന്യമായിട്ടാണ് നൽകിയത്. ജില്ലാ ജയിൽ സൂപ്രണ്ട് എസ് ശിവദാസൻ, ഫാർമേഴ്സ് ക്ലബ് പ്രസിഡന്റ് ടോം ചെറിയാൻ എന്നിവർ ചേർന്ന്‌ പപ്പായ തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോണി കിഴക്കേക്കര, ട്രഷറർ ഷൈജോ ചെറുനിലം, ജയിൽ വെൽഫെയർ ഓഫീസർ ഷിജോ തോമസ്, അസിസ്റ്റന്റ് സൂപ്രണ്ട് മാരായ എം ശിശു കുമാർ, എൻ പി സുരേഷ്, പ്രൊബേഷൻ അസിസ്റ്റന്റ് മാത്യൂസ്, ഫാർമേഴ്സ് ക്ലബ് അംഗങ്ങളായ പുന്നൂസ് മംഗലത്ത്, ടോം അഞ്ചു കണ്ടം എന്നിവർ നേതൃത്വം നൽകി.