തൊടുപുഴ : എൻ ജി ഒ യൂണിയന്റെ കലാ സാംസ്‌കാരിക വേദിയായ കനൽ കലാജാഥ സമാപിച്ചു.മാർച്ച് 1 മുതൽ 5 വരെ ജില്ലയിൽ തൊടുപുഴ, മുട്ടം, മൂലമറ്റം,ചെറുതോണി,ഏലപ്പാറ,പീരുമേഡ്, വണ്ടിപ്പെരിയാർ,കുമിളി, നെടുങ്കണ്ടം,രാജാക്കാട്, മൂന്നാർ,എന്നീ കേന്ദ്രങ്ങളിൽ പര്യടനം നടത്തി അടിമാലിയിൽ സമാപിച്ചു.വിവിധ കേന്ദ്രങ്ങളിൽ ജാഥക്ക് വർഗ ബഹുജന സംഘടനകൾ സ്വീകരണം നൽകി. സമകാലിക വിഷയങ്ങൾ കോർത്തിണക്കി വിവിധ വിഷയങ്ങൾ കലാജാഥയിലൂടെ അവതരിപ്പിച്ചു.ജാഥയിൽ എസ് സ്മിത (പി എച്ച് സി കൊക്കയാർ), പി ആർ രാജീവ് (ജി എച്ച് എസ് കുളമാവ് ), ഇ എം ഷാസമാൻ (ഡി ഡി പി ഓഫീസ്, തൊടുപുഴ ), കെ ടി ഹസീന (ജി ടി എച്ച് എസ് എസ് പൂമാല ), ടി എസ് സുരേഷ് (ഡി വി സി യൂണിറ്റ്, തൊടുപുഴ ), പി സി സിനി (എഫ് എച്ച് സി ഇളംദേശം), പി പി ഉമേഷ് (സഹകരണ ഭവൻ, തൊടുപുഴ )പി ജെ രാജു (പി എച്ച് സി കൊക്കയാർ ), പി ജെ റസൽ (ഗ്രാമപഞ്ചായത്ത്, വട്ടവട )എന്നിവർ അണിനിരന്നു.കനൽ കൺവീനർ ജോബി ജേക്കബ് സംവിധായാകൻ ഉടുമ്പന്നൂർ രാജപ്പൻ ആശാൻ എന്നിവർ ജാഥ നയിച്ചു.