തൊടുപുഴ: ഏലപ്പാറ ഹെലിബറിയ റോഡിന്റെ നിർമ്മാണം എത്രയും വേഗം പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.ഏലപ്പാറ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കാണ് കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നൽകിയത്.

ഉത്തരവിൻ മേൽ സ്വീകരിച്ച നടപടികൾ ഏപ്രിൽ 8 നകം കമ്മീഷൻ ഓഫീസിൽ ഹാജരാക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

ഏലപ്പാറ ഹെലിബറിയ റോഡിന്റെ നിർമ്മാണം പി എം ജി എസ് വൈ പദ്ധതി പ്രകാരം നടന്നു വരികയാണെന്ന് ഏലപ്പാറ പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. എത്രയും വേഗം നിർമ്മാണം പൂർത്തിയാക്കി റോഡ് തുറന്നു കൊടുത്ത് പൊതുജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. മനുഷ്യാവകാശ പ്രവർത്തകനായ ഡോ. ഗിന്നസ് മാടസാമി സമർപ്പിച്ച പരാതിയിലാണ് നടപടി