തൊടുപുഴ: എങ്ങനെയുണ്ട് കാര്യങ്ങൾ.... ചോദ്യം പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടേതാണ്, വിജയം ഉറപ്പ് എന്ന് ഉത്തരം നൽകിയപ്പോൾ തന്നെ കൈപിടിച്ച്അനുഗ്രഹിച്ച ു. ഇന്ദിരാജിയോടൊത്ത് തന്റെ നിയമസഭാ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുത്ത അനുഭവങ്ങൾ ഇപ്പോഴും മനസിൽ പച്ചപിടിച്ച് നിൽക്കുകയാണെന്ന് പറയുമ്പോൾ ജോസ് കുറ്റ്യാനിയുടെ മുഖത്ത് അഭിമാനം നിഴലിച്ചു.ഇടുക്കി എന്ന ജില്ല പിറവിയെടുക്കുന്നതിന് മുമ്പ് തന്നെ മത്സരരംഗത്തെത്തിയ നേതാവാണ് ജോസ് കുറ്റ്യാനി. രണ്ട് മണ്ഡലങ്ങളിലായി മൂന്ന് തവണ മത്സരിച്ചു. ഇതിൽ രണ്ട് വട്ടം വിജയിച്ചു.കരിമണ്ണൂർ മണ്ഡലത്തിൽ 1967-ലാണ് ആദ്യമായ ജനവിധിതേടിയത്.ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറും കെ.പി.സി.സി മെമ്പറുമായിരിക്കെ 27-ാം വയസിലാണ് കന്നി മത്സരം.മലനാട് കർഷകയൂണിയന്റെ എം.എം.തോമസും കേരളകോൺഗ്രസിലെ സിറ്റിംഗ് എം.എൽ.എ എ.സി.ചാക്കോയുമായിരുന്നു എതിരാളികൾ. നാലായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ എം .എം തോമസ് വിജയിച്ചു.1980 ൽ ഡി.സി സി പ്രസിഡന്റായിരിക്കെ എൽ. ഡി. എഫിലായിരുന്ന കേരള കോൺ ഗ്രസ്സിൻ്റെ ഉറച്ച മണ്ഡലമായ ഇടുക്കിയിൽ സിറ്റിംഗ് എംഎൽ എ യും കേരള കോൺഗ്രസ്സ് ചെയർമാനുമായ വി.ടി സെബാസ്റ്റ്യനെതിരെ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തി.
ആന്റണി കോൺഗ്രസ്സും ഇടത് മുന്നണിക്കൊപ്പമായിരുന്നൂ. പ്രചരണ വാഹനം നിർത്തി വയലോലകളിലും കൃഷിയിടങ്ങളിലും പണിയെടുുക്കുന്നവരുടെ അടുത്തേതേക്ക് ഒരു ഓട്ട പ്രദിക്ഷണമാണ് ' സ്ഥാനാർത്ഥികൾ എത്തുമ്പോൾ വലിയ ജനക്കൂട്ടം തന്നെ അക്കാലത്ത് ഉണ്ടാകുമായിരുന്നു .കുടി പള്ളിക്കൂടങ്ങളിൽ എത്തി കുട്ടികളോട് വോട്ട്ചെയ്യണ മെന്ന് വീട്ടിൽ ചെന്ന് പറയണമെന്ന് അഭ്യർത്ഥിച്ചിരുന്നു.പ്രചരണത്തിൻ്റെ ഭാഗമായി മൂലമറ്റത്ത് ഹെലിപ്പാഡിൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി വന്നിറങ്ങിയത് ഒരു ചരിത്ര സംഭവമായിരുന്നു.ഇന്ദിരാജി യുടെ സാന്നിധ്യം സ്ത്രികൾ അടക്കമുള്ള മലയോര കർഷകർക്ക് വലിയ ആവേശം പകർന്നു എല്ലാ ജനവിഭാഗങ്ങൾക്കിടയിലും വലിയ സ്വീകാര്യത ലഭിച്ചു. കോൺഗ്രസ് ആദ്യമായി ഇടുക്കിയിൽ വിജയക്കൊടി പാറിച്ചു. 5000 ത്തോളം വോട്ടിനായിരുന്നു വിജയം. രണ്ട് വർഷത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ രാഷ്ട്രിയ ചേരിയിൽ മാറ്റമുണ്ടായി. അന്റണി കോൺഗ്രസ്സ് കോൺഗ്രസ്സിൽ ലയിച്ചു. കേരള കോൺഗ്രസ്സും യു.ഡി എഫിനൊപ്പമായി.എൽ ഡി എഫിലെ പി.പി. സുലൈമാൻ റാവുത്തരായിരുന്നുഎതിരാളി .അയ്യായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തങ്കമണിയിൽ സ്ത്രികൾക്കെതിരെ പൊലീസ് അതിക്രമമുണ്ടായപ്പോൾ അത് ന്യായീകരിക്കാൻ തയ്യാറാകാത്തതിൻ്റെ പേരിൽ സ്ഥലം എം എൽ എ ആയ തന്നെ നിയമ സഭയിൽ പ്രസംഗിക്കാൻ അനുവദിച്ചില്ല.തുടർന്ന് വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കുകയും ചെയ്തു. ..ഇനിയുമേറെ ഓർത്തെടുക്കാനുണ്ടെങ്കിലും ജോസ് കുറ്റ്യാനി പറഞ്ഞ് നിർത്തി.