ചെറുതോണി:ജില്ലാ വിമൻസ് കൗൺസിലിന്റെ നേതൃത്വത്തിൽ വനിതാ ദിന ആചരണങ്ങളുടെ ഭാഗമായി കാൻസർ നിർണ്ണയ ക്യാമ്പ് നടത്തി.
വനിതകളിൽ ബ്രെസ്റ്റ് കാൻസറും യൂട്രസ് കാൻസറുകളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ രോഗത്തെ നേരത്തെ തന്നെ കണ്ടെത്തി പ്രതിവിധി ചെയ്യുന്നതിനു വേണ്ടിയാണ് ർ ബോധവത്ക്കരണ ക്ലാസും പ്രാഥമിക പരിശോധനയും സംഘടിപ്പിച്ചത്. ഡോ. അമൃത ടി എസ് കാൻസർ മെഡിക്കൽ ക്യാമ്പിനും പ്രാഥമിക പരിശോധനയ്ക്കും നേതൃത്വം നൽകി.പരിപാടികളുടെ ഉദ്ഘാടനം ഇടുക്കി എ ഡി എം അനിൽ കുമാർ എം ടി ഉദ്ഘാടനം ചെയ്തു. ജില്ലാ വിമൻസ് കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം ഏലിയാമ്മ ജോയ്, മെഡിക്കൽ ഓഫീസർ ഡോ. സിബി ജോർജ്, ലിസമ്മ സാജൻ, ഗ്രേസ് ആന്റണി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.